കണ്ണൂര്‍: ഏലസ് വിവാദങ്ങളുടെ അലയൊലികൾ കെട്ടടങ്ങുന്നതിന് മുൻപ് തന്നെ കോടിയേരി ബാലകൃഷ്ണൻ പുതിയ വിവാദത്തിൽ. ദോഷപരിഹാരത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറി പൂജാവിധികള്‍ ചെയ്യുന്നതായി ജന്മഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ദേവ പ്രശ്‌നങ്ങളില്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്ക് പരിഹാരമായാണ് വരും ദിവസങ്ങളില്‍ പൂജകള്‍ നടക്കുകയെന്ന് റിപ്പോർട്ടിൽ ഉണ്ട്.തറവാട് വീട്ടില്‍ നവംബര്‍ 7, 8 തീയ്യതികളിലാണ് ദോഷപരിഹാരത്തിനായി മഹാഗണപതിഹോമവും ആവാഹനവും നടത്തുന്നത്. കോടിയേരി പപ്പന്റെ പീടികക്കു സമീപത്തെ തറവാട് വീട്ടിലാണ് രണ്ടു ദിവസങ്ങളിലായി പൂജകള്‍ നടക്കുക.
പിതൃശാപമുളളതിനാല്‍ ആവാഹനം നടത്തി മാതാപിതാക്കളായ കുഞ്ഞിക്കുറുപ്പ്, നാരായണിയമ്മ എന്നിവര്‍ ഉള്‍പ്പെടെയുളളവരെ തിരുനെല്ലി ക്ഷേത്രത്തില്‍ കുടിയിരുത്താനുമാണ് തീരുമാനം. മലബാറിലെ പ്രശസ്ത തന്ത്രി കുടുംബാംഗമാണ് പൂജകള്‍ക്ക് നേതൃത്വം നല്‍കുന്നത്.ദേവപ്രശ്നത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്കുളള പരിഹാര കര്‍മ്മങ്ങളാണ് നടക്കുന്നത്. പകലും രാത്രിയുടെ നടക്കുന്ന പൂജയിൽ പൂജയുടെ മണിനാദ ശബ്ദം കേൾക്കാതിരിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ചെയ്യണമെന്ന് നിർദ്ദേശിച്ചതായും റിപ്പോർട്ടിൽ ഉണ്ട്.
8ന് തിരുനെല്ലിയില്‍ സകുടുംബം സന്ദര്‍ശനം നടത്താനാണ് കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം.കഴിഞ്ഞ ദിവസം നമ്പൂതിരിമാരെ കാണാനും ചാര്‍ത്തു വാങ്ങാനും കുടുംബാംഗവും പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനും വടകരയിലെത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവം റിപ്പോർട്ട് ചെയ്തതിൽ പിന്നെ സോഷ്യൽ മീഡിയയിൽ നിരവധി പരിഹാസങ്ങളാണ് പ്രചരിക്കുന്നത്.
Post Your Comments