Kerala

കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ എസി ഓണാക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇത് ഒന്ന് വായിക്കൂ…

നമ്മളില്‍ പലരും കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ തന്നെ എസി ഓണാക്കുന്നവരാണ്. എന്നാല്‍ പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഇങ്ങനെ ചെയ്യുന്നത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പോലും ഉണ്ടാക്കുന്നു എന്നതാണ്. കാറിന്റെ ഡാഷ് ബോര്‍ഡ്, എയര്‍ ഫ്രഷ്ണര്‍, സീറ്റ് എന്നിവയില്‍ നിന്ന് പുറപ്പെടുന്ന ബെന്‍സയ്ന്‍ എന്ന വാതകം മാരകമായ ക്യാന്‍സര്‍ രോഗത്തിന് കാരണമാകുന്നു എന്നതാണ്.

കാറിന്റെ ഉള്ളിലെ പ്ലാസ്റ്റിക് ഉപരിതലങ്ങളാണ് ഇതിലെ വില്ലന്‍. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഗ്ലാസ്സുകള്‍ താഴ്ത്തി അള്‍പ നേരം കാറിന്റെ ഉള്ളിലെ വായു മുഴുവന്‍ പുറത്തു കളഞ്ഞ ശേഷം മാത്രം വേണം എസി ഓണ്‍ ചെയ്യാന്‍. 50ml / sq ft ബെന്‍സയ്ന്‍ ആരോഗ്യത്തിനു ഹാനികരമല്ല. എന്നാല്‍, അടച്ചിട്ട കാറിന്റെ ഉള്ളിലെ വാതകത്തിന്റെ അളവ് 400 മുതല്‍ 700ml വരെയാകാന്‍ സാധ്യതയുണ്ട്. വെയിലത്ത് നിര്‍ത്തിയിട്ട കാറിന്റെയുള്ളില്‍ ഇതിന്റെ അളവ് 40 ഇരട്ടിയോളം വരും. വേനല്‍ക്കാലത്ത് കാറില്‍ കയറിയ ഉടന്‍ എസി ഇടാറുണ്ട്. ഇവര്‍ ഈ കൂടിയ അളവിലുള്ള ബെന്‍സയ്ന്‍ ശ്വസിക്കാന്‍ ഇടയാകുന്നു. ഇത് നമ്മുടെ കരളിന്റെയും വൃക്കകളെയും സാരമായി ബാധിക്കുന്നു. ചികിത്സിച്ചാല്‍ പോലും ഈ വിഷവാതകത്തെ നമ്മുടെ ശരീരത്തില്‍ നിന്നും പുറത്താക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button