ചെന്നൈ: തമിഴ്നാട്ടില്‍ ഇറച്ചിക്കായി സൂക്ഷിച്ചിരുന്ന പതിനാറു പൂച്ചകളെ പൊലീസും പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പി.എഫ്.എ)വോളന്റിയര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.നരികൊറവ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളെ മോഷ്ടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
വാരാന്ത്യങ്ങളില്‍ പൂച്ചകളുടെ തൊലിയുരിച്ച് വഴിയോരങ്ങളില്‍ അവയുടെ മാംസം വില്‍ക്കും. ബിരിയാണികളിലും ഇവയുടെ മാംസം ഉപയോഗിക്കാറുണ്ടായിരുന്നു. 16 പൂച്ചകളെയും ഒരു കൂട്ടിലടിച്ചിരിക്കുകയായിരുന്നു. വെള്ളമോ ഭക്ഷണമോ നല്‍കിയിരുന്നില്ല.വിവരം ലഭിച്ചതിനെ തുടര്‍ന്ന് പി.എഫ്.എ വോളന്റിയര്‍മാര്‍ ചില നരികുറവ യുവാക്കളുമായി ചങ്ങാത്തത്തിലായി.
തുടര്‍ന്ന് പൂച്ചകളെ കെണിവച്ച് പിടിക്കുന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവരില്‍ നിന്നും മനസിലാക്കി. അവ റെക്കോഡ് ചെയ്യുകയും ചെയ്തു. ദൃശ്യങ്ങള്‍ പൊലീസിനെ കാണിച്ചു. തുടര്‍ന്നാണ് പൂച്ചകളെ രക്ഷപ്പെടുത്തിയത്.പല്ലവാരം പ്രദേശത്തെ, നരികൊറവ സമൂഹം താമസിക്കുന്നിടത്തു നിന്നും അനവധി പൂച്ചകളെ രക്ഷപെടുത്തി.
Post Your Comments