കറാച്ചി: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ 93 മദ്രസകള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.നിരോധിച്ച സംഘടനകളുമായുള്ള മദ്രസകൾ ബന്ധം പുലർത്തുന്നുണ്ട്.ഇത്തരം മദ്രസകളില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാക് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം സിന്ധ് പ്രവിശ്യ മുഖ്യമന്ത്രി മുറാദ് അലി ഷായും റേഞ്ചേഴ്സ് ഡയറക്ടര്‍ ജനറല്‍ ബിലാല്‍ അക്ബറുടേയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീവ്രവാദ ബന്ധം കണ്ടെത്തിയ മദ്രസകള്‍ക്കെതിരെ ശക്തമായ നടപടി സ്വകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മതത്തിന്റെ പേരില്‍ വിശുദ്ധ സ്ഥലങ്ങള്‍ ദുരുപയോഗം ചെയ്ത് നിരപരാധികളുടെ ചോര ഒഴുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തീവ്രവാദ ബന്ധം കണ്ടെത്തിയ മദ്രസകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മുറാദ് അലി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments