സൂററ്റ് : ദീപാവലി പ്രമാണിച്ച് ജീവനക്കാര്‍ക്ക് വജ്രവ്യാപാരി നല്കിയ സമ്മാനങ്ങള്‍ കേട്ടാല്‍ ആരും അമ്പരക്കും. കേരളീയര്‍ ഓണം ആഘോഷിക്കുന്നത് പോലെയാണ് ഉത്തരേന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി സമയത്താണ് ഇവിടുത്തെ ജീവനക്കാര്‍ക്ക് ബോണസും മറ്റും ലഭിക്കുന്നത്. സൂററ്റിലെ വജ്രവ്യാപാരിയായ സവ്ജി ധൊലാക്കിയയാണ് കൈനിറയെ സമ്മനങ്ങള്‍ നല്കി ജീവനക്കാരെ ഞെട്ടിച്ചിരിക്കുന്നത്. 400 ഫ്ളാറ്റുകളും 1260 കാറുകളുമാണ് ധൊലേക്കിയയുടെ ദീപാവലി സമ്മാനം.
സവ്ജി ധൊലാക്കി വളരെ മുന്‍പ് തന്നെ കേരളത്തില്‍ പ്രശസ്തനാണ്. കോടീശ്വരനാണെങ്കിലും സ്വന്തം മകന് ദ്രവ്യയെ പണത്തിന്റെ മൂല്യം മനസിലാക്കാന്‍ വേണ്ടി വെറും 7000 രൂപയും കൊടുത്ത് കൊച്ചിയിലേക്ക് ജോലിക്ക് അയച്ച അച്ഛനാണ് ധൊലാക്കിയ. 51 കോടിയാണ് ദീപാവലി ബോണസിനായി ധൊലാക്കിയയുടെ ഹരെ കൃഷ്ണ എക്പോര്ട്ട്സ് ചെലവിടുന്നത്. മാത്രമല്ല, ഈ വര്‍ഷം കമ്പനിയുടെ സുവര്‍ണ ജൂബിലി കൂടി ആഘോഷിക്കുകയാണ്. 1716പേരെ ഏറ്റവും മികച്ച ജീവനക്കാരായും കമ്പനി തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 491 കാറുകളും 200 ഫ്ളാറ്റുകളുമായിരുന്നു ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത്. അന്ന് 50 കോടി രൂപയാണ് ഇന്‍സെന്റീവുകള്‍ക്കായി ചെലവിട്ടത്.
അംറേലി ജില്ലയിലെ ദുധാല സ്വദേശിയായ സവ്ജി ധൊലാക്കിയ അമ്മാവനില്‍ നിന്ന് വായ്പ വാങ്ങിയാണ് തന്റെ വജ്ര ബിസിനസ് ആരംഭിച്ചത്. കഠിനാദ്ധ്വാനവും അര്‍പ്പണബോധവും കൊണ്ട് നേട്ടങ്ങളുടെ പടവുകള്‍ ഒന്നൊന്നായി കയറിയാണ് ധൊലാക്കിയ ഇന്ന് വജ്ര വ്യാപാര രംഗത്തെ അതികായനായി മാറിയത്.
Post Your Comments