ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അജ്ഞാതന്റെ വധഭീഷണി. ഡല്‍ഹി പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 100ല്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. കെജ്രിവാള് ഡല്‍ഹിയില്‍ കാലുകുത്തിയാൽ ആ നിമിഷം വെടിവെച്ച് കൊല്ലുമെന്നാണ് ഭീഷണി. ഭീഷണി മുഴക്കിയ അജ്ഞാതനെ ഇതുവരെയും പോലീസിന് കണ്ടത്താനായില്ല. ചണ്ഡിഗഡിലുള്ള കെജ്രിവാള് ഇന്ന് ഡല്‍ഹിയിലെത്തും.
ഭീഷണി എവിടെ നിന്നുമാണ് വന്നതെന്നോ അജ്ഞാതന്‍ ആരാണെന്നോ പോലീസിന് ഒരു തുമ്പും ലഭിച്ചിട്ടില്ല. അരവിന്ദ് കെജ്രിവാള് ഇപ്പോള്‍ ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷാ വലയത്തിലാണ്. ഭീഷണി കിട്ടിയ വിവരം ഡല്‍ഹി പോലീസ് ചണ്ഡീഗഡ് പോലീസിനെയും അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കെജ്രിവാളിന് നേരെ ഭീഷണി ഉയരുന്നത്. മാര്‍ച്ചില്‍ സമാനഗതിയിലുള്ള ഭീഷണി കിട്ടിയിരുന്നു.
Post Your Comments