കൊച്ചി: സൗദിയില്‍ തൊഴില്‍ തട്ടിപ്പിനിരയായ വീട്ടമ്മമാരില്‍ രണ്ടു പേര് നാട്ടില്‍ തിരിച്ചെത്തി.
വൈപ്പിന്‍ ഞാറക്കല്‍ സ്വദേശി എല്‍സി, കോട്ടയം മാന്തുരുത്തി സ്വദേശി കുഞ്ഞുഞ്ഞമ്മ എന്നിവരാണ് നെടുമ്പോശേരിയില്‍ വിമാനമിറങ്ങിയത്. എറണാകുളത്തെ ഒരു സ്വകാര്യ ഏജന്‍സി വഴി സൗദിയിലെത്തിയ 13 വീട്ടമ്മാര്‍ തൊഴില്‍ തട്ടിപ്പിനിരയായി കുടുങ്ങിക്കിടക്കുന്ന വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇവരുടെ മോചനത്തിന് വഴി തുറന്നത്.
ഒരു ലക്ഷം രൂപാ ഏജന്‍സിക്ക് നല്‍കിയാണ് സൗദിയിലെത്തിയത്. ആശുപത്രിയിലെ ജോലി വാഗ്ദാനം ചെയ്തെങ്കിലും ലഭിച്ചത് പാര്‍ക്കിലെ മൂത്രപ്പുരയ്ക്ക് കാവല്‍ നില്ക്കുന്ന ജോലിയാണെന്ന് ഇവര്‍ പറയുന്നു. ശമ്പളമോ ആഹാരമോ കാര്യമായി ലഭിച്ചില്ല.
വിസയ്ക്കായി വാങ്ങിയ ഒരു ലക്ഷം രൂപാ തിരികെ ലഭിക്കാന്‍ ഏജന്‍സിക്കെതിരെ പോലീസില്‍ പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.
Post Your Comments