തിരുവനന്തപുരം: ബന്ധുനിയമനത്തിനു പിന്നാലെ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കുനേരെ വന്ന ആരോപണമായിരുന്നു കശുവണ്ടി അഴിമതി. കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി. മേഴ്‌സിക്കുട്ടിക്കെതിരെ പ്രതിപക്ഷമാണ് രംഗത്തെത്തിയത്. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മേഴ്‌സിക്കുട്ടി പറയുന്നു.
തിരിമറി നടന്നതായി തെളിയിച്ചാല്‍ ജോലി അവസാനിപ്പിക്കാമെന്നും മേഴ്സിക്കുട്ടി വെല്ലുവിളിച്ചു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തങ്ങളുടേത്. നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്ഥാപനത്തിന്റെ തലപ്പത്തുള്ളവരെ നിയമിച്ചിരിക്കുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ പറയുന്നു.
തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആരോപണം. 6.87 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് വിഡി സതീശനാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍, ആരോപണം മുഖ്യമന്ത്രി തള്ളുകയായിരുന്നു.
Post Your Comments