തിരുവനന്തപുരം : വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ പരാതിയുമായി ഐ.എ.എസ്. ഉദ്യോഗസ്ഥര്‍. ജേക്കബ് തോമസിന്റെ ഏകപക്ഷീയമായ നടപടികള്‍ ആത്മവീര്യം കെടുത്തുന്നു എന്ന പരാതിയുമായി ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ കണ്ടു. പ്രാഥമിക പരിശോധന പോലുമില്ലാതെയാണ് നടപടികളില്‍ പലതുമെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ ജഗതിയിലുള്ള വസതിയില്‍ വിജിലന്‍സ് പരിശോധന നടന്നതിനു പിന്നാലെയാണ് സംഭവം.
നേരത്തെ ഇതേപരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചുവെങ്കിലും, അദ്ദേഹത്തില്‍ നിന്നും പ്രതികൂലമായ മറുപടിയായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. അതേസമയം കെ.എം. എബ്രഹാമിന്റെ വസതിയില്‍ പരിശോധന നടത്തിയിരുന്നില്ല എന്നും കെട്ടിടത്തിന്റെ അളവെടുക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള വിശദീകരണവുമായി വിജിലന്‍സ് രംഗത്തുവന്നിട്ടുണ്ട്.
Post Your Comments