IndiaNewsInternational

ഇന്ത്യയുടെ എതിര്‍പ്പ് : പാക് ഡാമിന് എ ഡി ബി ഫണ്ട് നൽകില്ല

ഇസ്ളാമാബാദ് : ഗിൽജിത്-ബാൽട്ടിസ്ഥാൻ മേഖലയിൽ പാകിസ്ഥാൻ നിർമ്മിക്കാനുദ്ദേശിച്ച ഡാമിന് നൽകാനുദ്ദേശിച്ചിരുന്ന സാമ്പത്തിക സഹായം ഏഷ്യൻ ഡെവലപ്പ് ബാങ്ക് റദ്ദാക്കി. ഭീകരത വളര്‍ത്തുന്നതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്‌ട്ര വേദികളില്‍ ഒറ്റപ്പെട്ട പാകിസ്ഥാന് ഇത് തിരിച്ചടിയായി.ഡാം നിർമ്മിക്കാനുദ്ദേശിച്ച സ്ഥലം തർക്ക പ്രദേശമാണെന്ന് ഇന്ത്യ വ്യക്തമാക്കിയതിനെ തുടർന്നാണ് എ ഡി ബി യുടെ തീരുമാനം.

പാക് അധീന കശ്മീരിലെ ദയമർ – ബാഷ ഡാമിനാണ് ഫണ്ട് നൽകില്ലെന്ന് എ ഡി ബി വ്യക്തമാക്കിയത്.സിന്ധു നദിയിലാണ് 4500 മെഗാവാട്ടിന്റെ ഡാം പണിയാൻ ഉദ്ദേശിച്ചിരുന്നത്. പാക് അധീന കശ്മീരിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര ഏജൻസികൾ സാമ്പത്തിക സഹായം നൽകുന്നതിനെ ഇന്ത്യ തുടർച്ചയായി എതിർത്തിരുന്നു.എന്നാല്‍ ചൈനയുടെ പെരുമാറ്റവും പാകിസ്ഥാന് തിരിച്ചടിയാണ്.ഇന്തോ – പാക് വിഷയത്തിൽ നേരിട്ടിടപെടില്ല എന്നതാണ് ചൈനയുടെ തീരുമാനം .

shortlink

Related Articles

Post Your Comments

Related Articles


Back to top button