കാസർഗോഡ്: യൂണിഫോമില്ലാതെ പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്യുമെന്ന് പോലീസുകാർക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ നേതാവ്.കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡന്‍റ് സി.ഐ. സുബൈറാണ് പോലീസുകാരെ പരസ്യമായി വെല്ലുവിളിച്ച് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോൾ നടത്തിയ പ്രസംഗത്തിലാണ് മഞ്ചേശ്വരം, കുമ്പള എസ്‌ഐ മാരെ കൈകാര്യം ചെയ്യുമെന്ന് സുബൈർ വ്യക്തമാക്കിയത്.
കുമ്പളത്ത് ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട പ്രതിഷേധ യോഗത്തിലായിരുന്നു ഈ ഭീഷണിപ്രസംഗം. എസ്‌ഐമാര്‍ യൂണിഫോം ഊരി പുറത്തുവന്നാല്‍ തങ്ങള്‍ ആരാണെന്ന് കാണിച്ചുതരാമെന്നായിരുന്നു സുബൈറിന്റെ ഭീഷണി.കൂടാതെ പോലീസുകാരെ ‘ചെറ്റ’ എന്ന് സംബോധന ചെയ്ത സുബൈര്‍ എസ്‌ഐ മാരുടെ കണ്ണൂരിലെ വീട് കണ്ടുവെച്ചിട്ടുണ്ടെന്നും അവിടെ തങ്ങള്‍ക്ക് സഖാക്കന്മാര്‍ ഉണ്ടെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.എന്നാൽ പ്രകോപനം ലക്ഷ്യമിട്ടല്ല പ്രസംഗിച്ചതെന്നും സാഹചര്യത്തിന് അനുയോജ്യമായി ആവേശം കൊണ്ട് പറഞ്ഞു പോയതാണെന്നും സുബൈർ പിന്നീട് പറയുകയുണ്ടായി.
Post Your Comments