ന്യൂഡൽഹി : ഇന്ത്യന്‍ രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ശമ്പളം വര്‍ധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാർശ നല്കി. മൂന്നിരട്ടി ശമ്പള വർദ്ധനവിനാണ് കേന്ദ്രം നിർദേശം നൽകിയത്. ഏഴാം ശമ്പളകമ്മീഷന്റെ നിര്‍ദേശപ്രകാരം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വേതനം രാഷ്ട്രപതിയുടെ ശമ്പളത്തിനേക്കാളും ഒരു ലക്ഷം രൂപ കൂടതലായതോടെയാണ് രാഷ്ട്രപതിയുടെ ശമ്പള വര്‍ധനവിന് കേന്ദ്രം ശൂപാര്‍ശ ചെയ്‌തത്.
നിലവില്‍ രാഷ്ട്രപതിക്ക് 1.50 ലക്ഷം രൂപയും ഉപരാഷ്ട്രപതിക്ക് 1.25 ലക്ഷം രൂപയുമാണ് മാസ വേതനം. പുതിയ നിർദേശം നടപ്പാക്കുന്നതോടെ രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷം രൂപയും ഉപരാഷ്ട്രപതിയുടെ ശമ്പളം 3.50 ലക്ഷം രൂപയുമാകും. ഏഴാം ശമ്പളകമ്മീഷൻ നിര്‍ദേശപ്രകാരം രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കാബിനെറ്റ് സെക്രട്ടറിയുടെ ശമ്പളം 2.50 ലക്ഷം രൂപയാണ്.
2008-ലാണ് അവസാനമായി രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ശമ്പളത്തില്‍ വര്‍ധനവുണ്ടായത്. 2008 ലും മൂന്നിരട്ടി ആയിരുന്നു വർദ്ധനവ്. 2008 വരെ രാഷ്ട്രപതിയുടെ ശമ്പളം 50,000 രൂപയും ഉപരാഷ്ട്രപതിയുടേത് 40,000 രൂപയും ആയിരുന്നു. അന്തരിച്ച മുന്‍ രാഷ്ട്രപതിമാരുടെ ഭാര്യമാര്‍ക്കും മുന്‍ ഉപരാഷ്ട്രപതിമാര്‍ക്കും, അന്തരിച്ച മുന്‍ ഉപരാഷ്ട്രിപതിമാരുടെ ഭാര്യമാര്‍ക്കും മുന്‍ ഗവര്‍ണര്‍മാര്‍ക്കും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. ഇതു സംബന്ധിച്ച ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും.
Post Your Comments