തിരുവനന്തപുരം● ‘ചിത്രം വിചിത്രം’ പരിപാടിയിലൂടെ ശ്രദ്ധേയനായ ഗോപീകൃഷ്ണനും ഏഷ്യാനെറ്റ് ന്യൂസ് വിട്ടു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചിത്രം വിചിത്രത്തിന്റെ മറ്റൊരു അവതാരകനായ എസ്.ലല്ലു കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസ് വിട്ടതായി അറിയിച്ചിരുന്നു. പുതുതായി തുടങ്ങിയ ന്യൂസ്-18 ല്‍ ചേരുന്നതിനായാണ് ഇരുവരും രാജിവെച്ചത്.
ഗോപീകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൂട്ടുകാരെ ..അപ്പം നുമ്മ ഈ സീന്‍ വിട്ടു…ഈ വേഷം അഴിച്ചുവെയ്ക്കാന്‍ പോകുന്നു..സങ്കടത്തിലും സന്തോഷത്തിലും എന്നും കൂടെനിന്ന ഏഷ്യാനെറ്റ് എന്ന വലിയ തണലിനെ വിട്ടിറങ്ങുകയാണ്…ഇതുവരെ കൂടെനിന്ന, പിന്തുണച്ച ,വിമർശിച്ച ,തെറ്റുകള്‍ ചൂണ്ടിക്കാണി്ച്ച് തിരുത്തിച്ച,എല്ലാവരോടും….വേണ്ട “നന്ദി” പറഞ്ഞ് തീർക്കാനുള്ളതല്ലല്ലോ.. ചങ്കില് കൊണ്ടു നടക്കാനുള്ളതല്ലെ അത് അവിടെ കിടക്കട്ടെ…അപ്പൊ അങ്ങനെ ..പടച്ചോനേ ഇങ്ങള് കാത്തോളീീീന്നും പറഞ്ഞ്….ഒറ്റ ഇറക്കാ…കാണാം…
Post Your Comments