ഇസ്ലാമാബാദ്: ഉറി ആക്രമണത്തിനുപിന്നില്‍ ലഷ്കര്‍ ഇ തയ്ബ തന്നെയെന്ന് സ്ഥിരീകരണം. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കര്‍ ഇ തയ്ബ ഏറ്റെടുത്തുകൊണ്ടുള്ള പോസ്റ്ററുകള്‍ പാകിസ്ഥാനില്‍ പ്രത്യക്ഷപ്പെട്ടു. പാക് പഞ്ചാബിലെ ഗുജ്രന്‍വാല സ്ട്രീറ്റിലാണ് പോസ്റ്ററുകള്‍ നിരന്നത്.
ഉറി ആക്രമണത്തിനിടെ ഇന്ത്യന്‍ സൈന്യം വധിച്ച ലഷ്കര്‍ ഭീകരനും ഗുജ്രന്‍വാല സ്വദേശിയുമായ മുഹമ്മദ് അനസിന്റെ അന്ത്യകര്മ്മങ്ങളോട് അനുബന്ധിച്ചിറക്കിയ പോസ്റ്ററിലൂടെയാണ് തെളിവ് ലഭിച്ചത്. അനസിന്റെ നമസ് പ്രാര്‍ത്ഥനകള്‍ക്കായി പ്രദേശവാസികളെ ക്ഷണിച്ചുകൊണ്ടുള്ളതാണ് പോസ്റ്റര്‍. അനസിന്റെ ചിത്രവും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
കശ്മീരിലെ ഉറി സൈനികക്യാമ്പ് ആക്രമിച്ച് 177 പേരുടെ മരണത്തിന് കാരണക്കാരനായ അനസിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കാണ് ലഷ്കര്‍ ഇ തയ്ബ എല്ലാവരെയും ക്ഷണിച്ചത്. പോസ്റ്ററില്‍ ജമാ അത്ത് ഉദ് ദവയുടെ തലവന്‍ ഹാഫിസ് സയീദിന്റെ ചിത്രവും ഉണ്ട്. അനസിന്റെ ജഡം ഇന്ത്യന്‍ സേന നശിപ്പിച്ചതിനാല്‍ മൃതദേഹമില്ലാതെയായിരുന്നു അന്ത്യചടങ്ങുകള്‍ നടന്നത്.
ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണെന്ന് ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, പാകിസ്ഥാന് ഇത് നിഷേധിക്കുകയായിരുന്നു.
Post Your Comments