അബുദാബി: യുഎഇയിലെ ശിക്ഷ രീതികള്‍ക്ക് മാറ്റം വരുന്നു. ചെറിയ കുറ്റങ്ങള്‍ക്ക് തടവ് ശിക്ഷ ഒഴിവാക്കി കൊണ്ടുള്ള നിയമമാണ് നടപ്പിലാകുന്നത്. വ്യഭിചാരത്തിനായി വേശ്യാലയം നടത്തുന്നവര്‍ക്ക് ജയില്‍ വാസവും ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ. ജയില്‍വാസം എത്രയെന്നത് അതാത് കോടതി നിശ്ചയിക്കുന്നതായിരിക്കും.
പോണ്‍സിനിമകള്‍ നിര്‍മ്മിക്കുക, ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, കൈവശം വെക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും അയ്യായിരം ദിര്‍ഹം പിഴയോ, രണ്ടും ചേര്‍ന്നോ ലഭിക്കും. ചൂതാട്ടത്തിന് രണ്ട് വര്‍ഷം തടവോ 50000 ദിര്‍ഹം പിഴയുമാണ് പുതിയ ശിക്ഷ. ചൂതാട്ടം പൊതുസ്ഥലത്തോ, ചൂതാട്ട കേന്ദ്രത്തിലോ ആണെങ്കില്‍ ശിക്ഷ മൂന്ന് വര്‍ഷം തടവും 50000 ദിര്‍ഹം പിഴയുമായും വര്‍ധിക്കും.
ഒരു വ്യക്തിയെ മോശം ഭാഷയില്‍ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. 10000 ദിര്‍ഹം വരെ പിഴയും ഉണ്ടാകും. ഒരു സര്‍ക്കാര്‍ ജീവനക്കാരനെയാണ് ഇത്തരത്തില്‍ അപമാനിക്കുന്നതെങ്കില്‍ ഇത് രണ്ട് വര്‍ഷം തടവും 20000 ദിര്‍ഹം പിഴയും ആകാം.
വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പീഡിപ്പിക്കുക, നേരായ പരിചരണം നല്‍കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 5000 ദിര്‍ഹം വരെയുള്ള ശിക്ഷ ലഭിക്കും. അനുവാദമില്ലാത്ത സ്ഥലത്ത് അതിക്രമിച്ച് കടക്കുന്ന കുറ്റത്തിന് ഒരു വര്‍ഷം തടവോ 5000 ദിര്‍ഹം പിഴയോ ലഭിക്കും. ഹോട്ടല്‍ ബില്ല് അടയ്ക്കാതിരിക്കുക, റെന്റല്‍ കാറിന് പണം കൊടുക്കാതിരിക്കുക, റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിച്ചിട്ട് പണം നല്‍കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ആറ് മാസം വരെ തടവോ, 5000 ദിര്‍ഹം വരെ പിഴയോ, രണ്ടും ചേര്‍ന്നോ ശിക്ഷ ലഭിക്കും.
Post Your Comments