തിരുവനന്തപുരം● സ്മാർട്ട് തിരുവനന്തപുരത്തിന് വേണ്ടിയുള്ള ടെക്കികളുടെ നിർദ്ദേശങ്ങൾ വ്യാഴാഴ്ച മേയർ വി കെ പ്രശാന്ത് ഏറ്റു വാങ്ങും
തിരുവനന്തപുരം നഗരത്തിനു ‘സ്മാര്‍ട്ട്സിറ്റി’ പദവി കിട്ടുന്നതിനായുള്ള പദ്ധതിയെ സഹായിക്കാൻ ടെക്കികളും മുന്നിട്ടിറങ്ങിയിരുന്നു. ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്ക്കാരിക സംഘടനയായ പ്രതിധ്വനി യാണ് ടെക്കികളിൽ നിന്നും ഇത്തരത്തിൽ നിർദ്ദേശങ്ങൾ സ്വീകരിച്ചത്. ഇതിനായി ടെക്‌നോപാർക്കിലെ ബിൽഡിംഗുകള്‍ കേന്ദ്രീകരിച്ചു നിരവധി സംവാദങ്ങൾ സംഘടിപ്പിച്ചിരുന്നു.
തിരുവനന്തപുരം നഗരത്തെ സ്മാർട്ട് സിറ്റി പദവിയിൽ എത്തിക്കുന്നതിനു ടെക്കികളിൽ നിന്നുള്ള നല്ല നിർദ്ദേശങ്ങൾ ഈ വരുന്ന വ്യാഴാഴ്ച ( 27 ഒക്ടോബർ 2016 ) ഉച്ചയ്ക്ക് 12:30 നു മേയർ ശ്രീ വി കെ പ്രശാന്ത് ടെക്‌നോപാർക്കിൽ യമുന, നിള, തേജസ്വിനി എന്നീ കെട്ടിടങ്ങളിൽ നിന്നും ഏറ്റു വാങ്ങും.
ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്ക്കാരിക സംഘടനയായ പ്രതിധ്വനി എല്ലാ ടെക്‌നോപാർക്ക് ജീവനക്കാരോടും ഈ ചടങ്ങിൽ പങ്കെടുത്തു സ്മാർട്ട് സിറ്റി പദവിക്കായുള്ള ക്യാമ്പയിനിൻറെ ഭാഗമാകാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ നിർദ്ദേശങ്ങൾ 9895374679 ( വിനീത് ചന്ദ്രൻ ) എന്ന വാട്‍സ് ആപ്പ് നമ്പറിലോ techies4Smartcity@gmail.com എന്ന ഇമെയിൽ ഐഡിയിലോ പ്രതിധ്വനി ഫേസ്ബുക് പേജിലോ ( fb/technoparkprathidhwani) ബുധൻ ( 26 ഒക്ടോബർ ) വരെ സമർപ്പിക്കാം
പ്രധാന നിർദ്ദേശങ്ങൾ ഇത് വരെ
* പ്രധാന റോഡുകളുടെ സൗന്ദര്യവത്ക്കരണം, റോഡുകളിൽ കാൽനടക്കാർക്ക് ഫുട് പാത്തുകൾ നിബന്ധമാക്കുക .
* വാർഡുകൾ കേന്ദ്രീകരിച്ചു കുട്ടികൾക്ക് കളിക്കാനും മുതിർന്നവർക്ക് നടക്കാനും പാർക്കുകൾ.
* വാർഡുകൾ കേന്ദ്രീകരിച്ചു വികേന്ദ്രീകൃത വേസ്റ്റ് മാനേജ് മെൻറ് സിസ്റ്റം. മാലിന്യ നിർമാർജ്ജന കേന്ദ്രങ്ങൾ അറിയാൻ മൊബൈൽ ആപ്പ് .
* എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം നല്കാൻ കേന്ദ്രീകൃത സംവിധാനം .
* നല്ല രീതിയിലുള്ള റിഫ്രഷ് റൂംസ് ( വിത്ത് ടോയ്‌ലെറ്സ് ) എല്ലാ പ്രധാന സ്ഥലങ്ങളിലും .
* കോർപ്പറേഷനുകളിൽ കൊടുക്കുന്ന അപേക്ഷകൾ ഓൺലൈൻ വഴിയും മൊബൈൽ വഴിയും ട്രാക്ക് ചെയ്യാൻ കാര്യക്ഷമമായ സംവിധാനം .
* സിറ്റി ട്രാൻസ്‌പോർട് ബസുകൾ ട്രാക്ക് ചെയ്യുകയും എല്ലാ പ്രധാന സ്റ്റോപ്പുകളിലും ബസുകൾ അതാതു സ്റ്റോപ്പുകളിൽ എപ്പോൾ എത്തുമെന്ന് ഡിസ്‌പ്ലൈ ചെയ്യാൻ സംവിധാനം .
* പ്രധാന സ്ഥലങ്ങളിൽ ബസ് സ്റ്റോപ്പിനോപ്പം ബസ് ബേ .
* എല്ലാ ട്രാഫിക് ലൈറ്റുകളും കണക്ട് ചെയ്തു കേന്ദ്രീകൃത സംവിധാനത്തിൽ ആക്കുക. റോഡിലെ തിരക്കുകൾക്കനുസരിച്ചു മാറുന്ന ട്രാഫിക് സംവിധാനം.
* പ്രധാന കേന്ദ്രങ്ങളിൽ മൾട്ടി ലെവൽ പാർക്കിംഗ് സെന്ററുകൾ.
* ഗവണ്മെന്റ് ഓഫീസുകൾക്കു സോളാർ എനർജി.
* മെഡിക്കൽ കോളേജ് ഡോക്ടർമാരെയും രോഗികളെയും ബന്ധിപ്പിക്കാൻ മൊബൈൽ ആപ്പ് .
* കത്താത്ത തെരുവിളക്കുകളെ പറ്റി അറിയിക്കാനും പെട്ടെന്ന് തന്നെ അവ കത്തിക്കാനും മൊബൈൽ ആപ്പ് .
* ആൻ-ഡിസ്പോസിബിൾ പ്ലാസ്റ്റിക്കിനു നിരോധനം.
* ചെറിയ പ്രതിഫലം നൽകി കുപ്പികൾ ശേഖരിക്കാൻ പ്രധാന കേന്ദ്രങ്ങളിൽ വെൻഡിങ് മെഷീനുകൾ.
* ശബ്ദ മലിനീകരണം തടയാൻ പ്രധാന നിരത്തുകളിൽ പൂർണ്ണമായും ഹോൺ നിരോധനം.
* ആധുനിക അറവുശാലകൾ, കർഷകർക്ക് നേരിട്ട് സാധനങ്ങൾ എത്തിക്കാവുന്ന കർഷക മാർക്കറ്റുകൾ പ്രധാന കേന്ദ്രങ്ങളിൽ .
* പാർവതീ പുത്തനാർ ശുചീകരിച്ചു വാട്ടർ ഹൈവേ ആക്കുക .
* ലൈറ്റ് മെട്രോ ടെക്‌നോപാർക് ഫേസ് 1, ഫേസ് 2, ഫേസ് 3 ഇന്നോവയുമായി ബന്ധിപ്പിക്കുക .
* എല്ലാ ടാക്സുകളും ഫീസുകളും ഓൺലൈൻ വഴി അടയ്ക്കുവാനുള്ള സംവിധാനം .
* കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സ്‌കൂളുകളും സ്മാർട്ട് ആക്കുക – ഡിജിറ്റൽ ക്ലാസ് റൂംസ് , ഡിജിറ്റൽ ലൈബ്രറി
* ഫുട് ഓവർ ബ്രിഡ്‌ജ് എല്ലാ പ്രധാന ജംങ്ഷനുകളിലും.
* ഫുഡ് ഇൻസ്‌പെക്ഷൻ സംവിധാനം കാര്യക്ഷമമാക്കുക. മോശ മായ ആഹാര സാധനങ്ങൾ പിടിച്ചെടുക്കുന്ന ഹോട്ടലുകളുടെയും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളുടെയും ലിസ്റ്റ് എല്ലാ മാസവും പ്രസിദ്ധീകരിക്കുക
*വൈദ്യുതി ലൈനുകൾ ഭൂമിക്കു അടിയിലൂടെ ആക്കുക.
* സ്ത്രീ ജീവനക്കാർക്കായി കോപ്പറേഷൻ വക ലേഡീസ് ഹോസ്റ്റലുകൾ .
Post Your Comments