ന്യൂഡല്‍ഹി: സര്‍ക്കാര്‍ രേഖകളിലോ സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിലോ സെക്‌സ് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ആരാണ് ഈ ജനങ്ങള്‍ എന്ന് ഇവിടെ വ്യക്തമാക്കുന്നില്ല. ഇത് സംബന്ധിച്ച് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയേയും മന്ത്രാലയം ചുമതലപ്പെടുത്തിയിടുത്തിയിട്ടുണ്ട്.
സെക്‌സ്, സെക്ഷ്വല്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. അതേസമയം സെക്ഷ്വല്‍ ഹെല്‍ത്ത് നീഡ്‌സ് എന്ന് പറയാം. കൗമാര വിദ്യാഭ്യാസ പദ്ധതി, ദേശീയ ജനതാ വിദ്യാഭ്യാസ പദ്ധതി എന്നിവ എല്ലാ സ്‌കൂളുകളിലേയ്ക്കും വ്യാപിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം പ്രത്യുല്‍പ്പാദനം, ലൈംഗികാരോഗ്യം തുടങ്ങിയവ സംബന്ധിച്ച് ആധികാരികമായ വിവരം പകര്‍ന്നു നല്‍കുക എന്നത് കൗമാര വിദ്യാഭ്യാസ പദ്ധതിയുടെ വിവരണത്തിന്റെ ഭാഗമായി എച്ച്.ആര്‍.ഡി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.
Post Your Comments