ഓസ്‌ലോ: അമേരിക്ക 330 ട്രൂപ്പ് പട്ടാളത്തെ നോര്‍വേയില്‍ വിന്യസിക്കുമെന്ന് നോര്‍വീജിയന്‍ സര്‍ക്കാര്‍ അറിയിച്ചു. റഷ്യയെ അസ്വസ്ഥരാക്കാനുള്ള നീക്കമാണ് ഇതെന്നാണ് അറിയുന്നത്. നാവികസേനയുടെ 330 ട്രൂപ്പുകളെ റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 1,000 കിലോമീറ്ററോളം അകലെയായാണ് വിന്യസിക്കുന്നത്. ഇവിടെ വച്ചാകും പരിശീലനവും യുദ്ധതന്ത്രങ്ങളുടെ പ്രയോഗവും നടത്തുകയെന്ന് നോര്‍വേ പ്രതിരോധ മന്ത്രി പറഞ്ഞു.
റഷ്യയും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് വളരെ ഗൗരവമുള്ളതാണ്. എന്നാല്‍ നോര്‍വേയും റഷ്യയും തമ്മില്‍ നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. നാറ്റോ സഖ്യത്തിലെ അംഗമായ നോര്‍വേയില്‍ അമേരിക്ക ധാരാളം സൈനിക ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. നാറ്റോയില്‍ അംഗമാകുന്നതിന് മുന്‍പ് 1949 വരെ റഷ്യയില്‍ നിന്നുള്ള ഭീഷണി നേരിടാനായി മറ്റൊരു രാജ്യത്തിനും തങ്ങളുടെ ടെറിട്ടറി തുറന്നു കൊടുത്തിരുന്നില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച സൈനിക വിന്യാസം 2017 ജനുവരിയില്‍ ആരംഭിക്കും.
Post Your Comments