വാരണാസി: സ്വന്തം പാര്‍ലമെന്റ് മണ്ഡലമായ വാരണാസിയുടെ വികസന പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി 5,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു.
ഏഴു പദ്ധതികളിലായിട്ടാകും 5,000 കോടി രൂപ ചിലവഴിക്കുന്നത്. എല്ലാ വീടുകളിലും പൈപ്പ് ലൈനിലുടെ പാചക വാതകം എത്തിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, കൂടുതൽ തൊഴിൽ ആവസരങ്ങൾ സൃഷ്ടിക്കുക, അലഹബാദ്–വാരണാസി റെയിൽപാത വൈദ്യുതികരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണു പണം ചിലവഴിക്കുക.
Post Your Comments