തിരുവനന്തപുരം● ചിത്രം വിചിത്രം ഫെയിം ലല്ലു ഏഷ്യാനെറ്റ് ന്യൂസ് വിടുന്നുവെന്ന വാര്‍ത്തക്ക് ഒടുവില്‍ സ്ഥിരീകരണം. താന്‍ ഏഷ്യാനെറ്റ് ന്യൂസ് വിടുന്നുവെന്ന വാര്‍ത്ത ശരിയാണെന്ന് ലല്ലു ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഒൻപത് വർഷവും നാല് മാസവും നീണ്ട ഏഷ്യാനെറ്റ് ന്യൂസ് ജീവിതം അവസാനിക്കുകയാണ്. കഴിഞ്ഞ ഏഴാം തീയതിയാണ് രാജിക്കത്ത് നല്‍കിയത്. ഇനി കുറച്ച് ദിവസങ്ങള്‍ കൂടി ഇവിടെയുണ്ടാകും. രാജിക്ക് പിന്നില്‍ പലരും ചിന്തിക്കുന്നത് പോലെ രാഷ്ട്രീയമോ വ്യക്തിപരമോ ആയ പ്രശ്നങ്ങള്‍ ഇല്ലെന്നും സാമ്പത്തികം മാത്രമാണ് കാരണമെന്നും ലല്ലു പറഞ്ഞു.
നോ എന്ന് പറയാൻ തോന്നാത്ത ഒരു ഓഫര്‍ പുതുതായി തുടങ്ങിയ ന്യൂസ് 18 ല്‍ നിന്ന് വന്നതിനാല്‍ അവിടെ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ലല്ലുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം കാണാം.
സഖാക്കളെ സുഹൃത്തുക്കളെ…കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന..നേരിട്ടും അല്ലാതെയും ഒരുപാട് പേർ അന്വേഷിച്ച ആ വാർത്തയെക്കുറിച്ചാണ്…ഒൻപത് വർഷവും നാല് മാസവും നീണ്ട ഏഷ്യാനെറ്റ് ന്യൂസ് ജീവിതം അവസാനിക്കുകയാണ്..ഇക്കഴിഞ്ഞ ഏഴാം തീയതി രാജിക്കത്ത് നൽകി..ഇനി കുറച്ച് ദിവസങ്ങൾ കൂടി ഇവിടെയുണ്ടാകും..രാജിക്ക് പിന്നിൽ പലരും ചിന്തിക്കുന്നത് പോലെ പൊളിറ്റിക്കലോ വ്യക്തിപരമായ പ്രശ്നങ്ങളോ ഒന്നുമില്ല…പൊളിറ്റിക്കലല്ല സിംപിൾ ഇക്കണോമിക്സ് മാത്രം..നോ എന്ന് പറയാൻ തോന്നാത്ത ഓഫർ വന്നു..ഒരുപാട് ആലോചിച്ച ശേഷം യെസ് എന്ന് പറഞ്ഞു…പുതുതായി തുടങ്ങിയ ന്യൂസ് 18ൽ ചേരുകയാണ്..ഒരുടുപ്പ് മാറുന്നത് പോലെ ഒട്ടും എളുപ്പമല്ല ഈ മാറ്റം..കഴിഞ്ഞ ഒൻപത് വർഷം ഒരു മാധ്യമ പ്രവർത്തകനെന്ന നിലയിൽ എനിക്കെല്ലാം തന്ന സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ്..ഹൃദയത്തിൽ കൊണ്ട് നടക്കുന്ന സൗഹൃദങ്ങൾ തന്ന സ്ഥലമാണ്..ജീവിതത്തിൽ തണല്‍ തന്ന് കുടപോലെ നിന്ന സ്ഥാപനമാണ്…കുട ഉപേക്ഷിച്ച് പുറത്തേക്കിറങ്ങുകയാണ്…മുൻപൊരു പോസ്റ്റിൽ കുറിച്ചത് പോലെ ഏത് മണ്ണിലും വളരുന്ന ഒരു മരമാണ് ഞാനെന്ന ആത്മവിശ്വാസമാണ് എന്നെ നയിക്കുന്നത്..ഈ ഘട്ടത്തിൽ ഒരു മാറ്റം വേണമെന്ന് തോന്നി..എല്ലാം നല്ലതിനാണെന്ന് പ്രതീക്ഷിക്കുന്നു..ഒരു പുതിയ ടീം…പുതിയ തുടക്കം..മാധ്യമ പ്രവർത്തകനെന്ന നിലയിൽ എന്നെ പ്രോത്സാഹിപ്പിക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാവരും ഇനിയുള്ള യാത്രയിലും കൂടെയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു…സുഹൃത്തുക്കളോട് ഇത് പ്രത്യേകിച്ച് പറയേണ്ടെന്ന് അറിയാം…ഇപ്പോഴുള്ളത് പോലൊക്കെത്തന്നെ മുന്നോട്ട് പോകും..അപ്പോ ശരി.
Post Your Comments