Gulf

ഷാര്‍ജ എയര്‍പോര്‍ട്ടിലെ യുവതിയുടെ അറസ്റ്റ് ; കുറ്റം ചെയ്യാനുള്ള കാരണം അമ്പരപ്പിക്കുന്നതും ഒപ്പം വേദനിപ്പിക്കുന്നതും

ഷാര്‍ജ : യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 54 കാരിയായ പാകിസ്താന്‍ യുവതിയെ ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് പോലീസ് പിടികൂടി. ക്യാന്‍സര്‍ രോഗബാധിതയായ യുവതി ചികിത്സയ്ക്ക് പണത്തിന് വേണ്ടിയാണ് മയക്കുമരുന്ന് കടത്തിയത് എന്ന് കോടതിയില്‍ പറഞ്ഞു. ക്യാന്‍സര്‍ രോഗം മൂലം വേദന സഹിക്കാന്‍ കഴിയുന്നില്ലെന്നും മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു.

ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ മയക്കുമരുന്ന് കച്ചവടക്കാരനെ സമീപിക്കുകയും ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കാമെന്ന് അയാള്‍ പറയുകയും ചെയ്തു. യുഎഇയിലേക്ക് കുറച്ച് മരുന്നുകള്‍ കടത്തണം എന്നായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്. ഇയാള്‍ തന്നെയാണ് ടിക്കറ്റും വിസയും ശരിയാക്കി കൊടുത്തത്. മുത്തുകള്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ക്കുള്ളില്‍ വെച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. കേസ് നവംബര്‍ 10 ന് മാറ്റി വെച്ചിരിക്കുകയാണ്.

wp_redirect( string $location, int $status = 302 )

shortlink

Related Articles

Post Your Comments

Related Articles


Back to top button