
കൊല്ലം: കൊല്ലത്ത് പോലീസ് സ്റ്റേഷനില്‍ മുന്നാംമുറ പ്രയോഗത്തിന് ഇരയായ ദളിത് യുവാവിന്‍റെ മകളുടെ പഠനം മുടങ്ങി. മോഷണം ആരോപിച്ച് പോലീസ് ക്രുരമായി മര്‍ദ്ദിച്ച രാജീവിന്‍റെ മകള്‍ രാധികയുടെ (11) പഠനമാണ് മുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി രാധിക സ്കൂളില്‍ പോയിട്ടില്ല.രാജീവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത അന്ന് മുതല്‍ മകള്‍ സ്കൂളില്‍ പോയിട്ടില്ല. സ്കൂളില്‍ പോയാല്‍ കള്ളന്‍റെ മകളെന്ന് വിളിച്ച് സഹപാഠികള്‍ കളിയാക്കുമെന്ന് ഭയന്നാണ് രാധിക സ്കൂളില്‍ പോകാതിരിക്കുന്നത്.
കവില ഗവണ്‍മെന്‍റ് എച്ച്.എസ്.എസില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് രാധിക.രാജീവിനെയും ബന്ധുവായ ഷിബുവിനെയുമാണ് പോലീസ് മൂന്നാം മുറയ്ക്ക് ഇരയാക്കിയത്.കൊല്ലത്ത് ഇവര്‍ ജോലിക്ക് പോയിരുന്ന രമണന്‍ എന്ന കോണ്‍ട്രാക്ടറുടെ 1.80 ലക്ഷം രൂപ കളവ് പോയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത് പീഡിപ്പിക്കുകയായിരുന്നു.
പൂര്‍ണ നഗ്നനാക്കി തല തിരിച്ച് വച്ച് മുഖമടച്ച് അടിക്കുക, മുള കൊണ്ടുള്ള ഉപകരണം ഉപയോഗിച്ച് കൈവിരലുകള്‍ക്കിടയില്‍ കയറ്റി വിരലുകള്‍ തകര്‍ക്കുക. മസിലുകളില്‍ നിര്‍ത്താതെ ഇടിക്കുക, മുതുകില്‍ ചവിട്ടുക, ജനനേന്ദ്രിയത്തില്‍ ക്ലിപ്പിട്ട് പിടിക്കുകയും വലിക്കുകയും ചെയ്യുക.തുടങ്ങിയ പീഡനമുറകള്‍ക്കാണ് ദളിത് യുവാക്കള്‍ ഇരയായത്. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments