NewsIndia

ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ഉത്തർപ്രദേശ്: രാജ്യത്തെ ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കണമെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എട്ട് സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഹിന്ദുക്കളുടെ എണ്ണത്തില്‍ കുറവ് വരുന്നതായും ഗിരിരാജ് സിങ് പറഞ്ഞു.കൂടാതെ മതത്തിനെ നമ്മള്‍ സംരക്ഷിച്ചാല്‍ മാത്രമെ അത് നമ്മളെയും സംരക്ഷിക്കുകയുള്ളുവെന്നും ഗിരിരാജ് സിങ് പറയുകയുണ്ടായി.

രാജ്യത്തെ ജനങ്ങള്‍ രാമക്ഷേത്രം ആവശ്യപ്പെടുന്നു. പക്ഷെ രാമഭക്തന്‍മാരില്ലാതായാല്‍ എങ്ങനെയാണ് രാമക്ഷേത്രം നിർമ്മിക്കാനാകുകയെന്നും അദ്ദേഹം ചോദിക്കുന്നു.ഇന്ത്യാവിഭജന സമയത്ത് പാകിസ്താനില്‍ 22 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ വെറും ഒരു ശതമാനമായി കുറഞ്ഞിരിക്കുന്നു.ഇന്ത്യയില്‍ ഹിന്ദുക്കള്‍ 90 ശതമാനവും മുസ്ലീങ്ങള്‍ 10 ശതമാനവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുസ്ലീം ജനസംഖ്യ 24 ശതമാനമായി വര്‍ധിക്കുകയും ഹിന്ദു ജനസംഖ്യ 76 ശതമാനത്തിലേക്ക് താഴുകയും ചെയ്തുവെന്നും ഗിരിരാജ് സിങ് ചൂണ്ടിക്കാട്ടുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button