വാഷിംഗ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ അവസാന അഭിപ്രായ സര്‍വെഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റൺ 12 പോയിന്റിന്റെ ലീഡിൽ. ഹിലരിക്ക് 50 ശതമാനത്തിലെറെപ്പേര്‍ പിന്തുണ നല്‍കി. പ്രചരണം തുടങ്ങിയ ശേഷം ഹിലരിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ലീഡ് ആണിത്. നോര്‍ത്ത് കരോളിനയിലും ഫ്ലോറിഡയിലും നടന്ന അഭിപ്രയ സര്‍വേകളാണ് ഏര്‍ലി വോട്ടുകള്‍ ഹിലരിക്ക് അനുകൂലമെന്ന് സൂചനകള്‍ നല്‍കുന്നത്.
ഹിലരിക്ക് വൻ തോതിൽ സ്ത്രീകളുടെ പിന്തുണയും ഉണ്ട്. മാത്രമല്ല ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഹിലരിയെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് ഇന്ത്യക്കാരാണെന്ന പ്രത്യേകതയുമുണ്ട്. ഇതിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹിലരി രംഗത്തെത്തിയിരുന്നു.
കൂടാതെ ഹിലരിയുടെ പ്രസ്താവനയ്‌ക്കെതിരേ ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയുടെ പ്രസ്താവനയെ കൂട്ടുപിടിച്ചായിരുന്നു ട്രംപിന്റെ തിരിച്ചടി.
2007ല്‍ രാജ്യത്തെ നയിക്കാന്‍ ഹിലരിക്ക് കരുത്തു പോരെന്ന് മിഷേല്‍ വിമര്‍ശിച്ചിരുന്നു. സ്വന്തംവീട്ടിലെ കാര്യം നന്നായി നോക്കാനറിയുന്നവര്‍ക്കേ രാജ്യത്തിന്റെ കാര്യം നന്നായി നോക്കാനാവൂ എന്നും മിഷേല്‍ പറഞ്ഞിരുന്നു.
Post Your Comments