ജമ്മു-കാശ്മീര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനം തുടരുന്നതിനിടെ വെടിയേറ്റ ഒരു ബി.എസ്.എഫ് ജവാന് കൂടി വിരമൃത്യു വരിച്ചു. കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച സൈനികന്. ഇന്ന് പുലര്‍ച്ചെ ആര്.എസ് പുര സെക്ടറിലുണ്ടായ പാക് വെടിവയ്പ്പിലാണ് സുശീലിന് വെടിയേറ്റത്. പരിക്കേറ്റ സുശീലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. പുലര്‍ച്ചെയുണ്ടായ പാക് അക്രമണത്തില്‍ മറ്റൊരു ബി.എസ്.എഫ് ജവാനും പ്രദേശവാസിക്കും പരിക്കേറ്റിട്ടുമുണ്ട്.
ശനിയാഴ്ച രാത്രിയും പാക് ആക്രമണത്തില്‍ ഒരു ബി.എസ്എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു.
Post Your Comments