NewsInternational

ട്രംപിനെതിനെ ലൈംഗിക ആരോപണവുമായി നീലച്ചിത്ര നടിയും രംഗത്ത്;ഫലം വരുമ്പോള്‍ ആരോപണമുന്നയിച്ചവര്‍ തലകുനിക്കേണ്ടിവരും; ട്രംപ്

 

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗീകാരോപണം. അവാര്‍ഡ് ജേതാവായ നടി ജെസീക്ക ഡ്രാക്കേയാണ് ട്രംപ് മോശമായി പെരുമാറിയെന്നും 10,000 ഡോളര്‍ വാഗ്ദാനം ചെയ്ത് ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ട്രംപുമായുള്ള ചിത്രങ്ങളും ഇവര്‍ മാധ്യമങ്ങൾക്ക് നല്‍കി. ലോസ്‌ ആഞ്ചലസില്‍ നടന്ന പരിപാടിക്കിടെയാണ് ട്രംപിനെതിരെ ജെസീക്ക ആരോപണവുമായി എത്തിയത്.ട്രംപിനെതിരെ ലൈംഗീകാരോപണം ഉന്നയിക്കുന്ന പതിനൊന്നാമത്തെ വനിതയാണ് 42 കാരിയായ ജെസീക്ക ഡ്രെയ്ക്ക്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തോടടുക്കുന്നതോടെ, ലൈംഗീകാരോപണത്തില്‍ വലയുകയാണ് ഡൊണാള്‍ഡ് ട്രംപ്.ട്രംപിനൊപ്പം രാത്രിഭക്ഷണം കഴിക്കാനും പാര്‍ട്ടിയില്‍ പങ്കെടുക്കാനും വേണ്ടിയുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തന്നെ രാത്രിചെലവഴിക്കാന്‍ എന്താണ് നല്‍കേണ്ടതെന്നും എത്ര രൂപ വരെ നല്‍കാന്‍ തയാറാണെന്ന് പറഞ്ഞുവെന്നും ജെസീക ഡ്രാക്കേ പറഞ്ഞു. ഒരിക്കല്‍ കൂടി ട്രംപിന്റെ ക്ഷണവും ഓഫറും നിഷേധിച്ച്‌ ലോസ്‌ആഞ്ചലസിലേക്ക് തിരിച്ചു പോവുകയാണ് ചെയ്തതെന്നും ജെസീക്ക വെളിപ്പെടുത്തി.

തനിക്കെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ മാദ്ധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്. ഇത്തരം വസ്തുതാവിരുദ്ധമായ പ്രസ്താവനകളും ആരോപണങ്ങളും ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ തലകുനിക്കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button