ഗ്വാളിയർ● ഇക്കാലത്തെ ഏറ്റവും വലിയ ശാപം അസഹിഷ്ണുതയാണെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ. എവിടെ നിന്നാണ് അസഹിഷ്ണുത വരുന്നതെന്നും എന്താണിതെന്നും എല്ലാവർക്കും അറിയാമെന്ന് കരുതുന്നു. അസഹിഷ്ണുതയില്ലാത്ത രാജ്യമാണ് എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിന്ധ്യ സ്കൂളിന്റെ സ്‌ഥാപക ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.. നമ്മൾ മറ്റുള്ളവരെ വെടിവെക്കരുത്, കൊല്ലരുത്, ബന്ദികളാക്കരുത്. പരസ്പരം സ്നേഹത്തോടെ കഴിയുന്ന ജീവിത സാഹചര്യമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments