വാഷിങ്ടണ്‍: ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന പാക്കിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്. അവശ്യമെങ്കില്‍ പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ രംഗത്തിറങ്ങുമെന്നും അമേരിക്ക മുന്നറിയിപ്പു നല്‍കി. പാക്കിസ്ഥാന്‍ നടപടിയെടുക്കാന്‍ വിമുഖത കാണിച്ചാല്‍ യുഎസ് ഒറ്റയ്ക്ക് അത് ചെയ്യാന്‍ മടിക്കില്ലെന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നത് തടയാന്‍ നേതൃത്വം നല്‍കുന്ന ആക്ടിങ് അണ്ടര്‍ സെക്രട്ടറി ആദം സുബിന്‍ പറഞ്ഞു.
പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ എല്ലാ വിധ സഹായങ്ങളും നല്‍കാന്‍ അമേരിക്ക തയ്യാറാണ്. ഭീകരാക്രമണങ്ങളുടെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നവരാണ് പാകിസ്ഥാനിലെ ജനങ്ങള്‍. ഈ സാഹചര്യത്തില്‍ ഭീകരര്‍ക്ക് തക്കതായ തിരിച്ചടി നല്‍കേണ്ടത് അനിവാര്യമാണെന്നും സുബിന്‍ കൂട്ടിച്ചേർത്തു.
ഭീകരര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളാന്‍ മടി കാണിക്കുന്നത് ഐ എസ് ഐ ആണെന്നും അമേരിക്ക ആരോപിച്ചു. പോള്‍ എച്ച് നിറ്റ്‌സെ സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ നടത്തിയ പ്രസംഗത്തിനിടെ ആയിരുന്നു സുബിന്റെ പരാമര്‍ശം. ഭീകരര്‍ക്കെതിരായുള്ള നടപടിയില്‍ ഐ എസ് ഐ കാണിക്കുന്ന അലംഭാവം ചൂണ്ടിക്കാണിച്ചാണ് അമേരിക്കയുടെ വിമര്‍ശം.
Post Your Comments