Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life Style

അമ്മായിഅമ്മമാർക്കൊരു സന്തോഷ വാർത്ത!

മാതൃദിനം പോലെ നിങ്ങളുടെ ഭാര്യയുടെ/ഭര്‍ത്താവിന്‍െറ അമ്മമ്മാരെ ആഘോഷപൂര്‍വം ആദരിക്കാന്‍ ഒരു ദിനം. ലോക അമ്മായിയമ്മ ദിനം. എല്ലാവര്‍ഷവും ഒക്ടോബറിലെ നാലാമത്തെ ഞായറാഴ്ചയാണ് അമ്മായിയമ്മ ദിനമായി ആചരിക്കുന്നത്. 1934 മാര്‍ച്ച് അഞ്ചിനാണ് ലോകത്താദ്യമായി അമ്മായിയമ്മ ദിനം (മദർ ഇൻ ലോ ഡേ) ആഘോഷിച്ചു തുടങ്ങിയത്.

അമേരിക്കന്‍ നഗരമായ ടെക്സസിലെ അമരില്ലോയിലെ ഒരു പ്രാദേശിക പത്രത്തിന്‍റെ എഡിറ്ററായിരുന്നു അതിനു നേതൃത്വം നല്‍കിയത്. പക്ഷേ മദേഴ്‍സ് ഡേയ്ക്കും ഫാദേഴ്സ് ഡേയ്ക്കും ലഭിച്ച പോലുള്ള സ്വീകാര്യത മദർ ഇൻ ലോക്ക് കിട്ടിയില്ലെന്നു മാത്രം. പിന്നീട് മുടങ്ങി കിടന്ന ആഘോഷം വര്‍ഷങ്ങള്‍ക്കു ശേഷം 2002 മുതല്‍ എല്ലാവര്‍ഷവും മുടങ്ങാതെ ഏതാനും രാജ്യങ്ങളില്‍ മാത്രംആഘോഷിക്കുന്നു.

ഈ ദിനത്തില്‍ അമ്മായിയമ്മമാരെ ആദരിക്കാം, സഹായിക്കാം. നല്ല ഭക്ഷണമുണ്ടാക്കിക്കൊടുത്തോ വസ്ത്രം വാങ്ങിക്കൊടുത്തോ അതല്ലെങ്കില്‍ എഫ്.ബിയില്‍ പോസ്റ്റിട്ടോ (എല്ലാ അമ്മായിയമ്മമാര്‍ക്കും ഫേസ്ബുക് അക്കൗണ്ട് ഉണ്ടാവണമെന്നില്ല), അതുമല്ലെങ്കില്‍ സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനിച്ചോ അവരെ സന്തോഷിപ്പിക്കാം. അതും പോരെങ്കില്‍ അമ്മായിയമ്മയെ കൂട്ടി ഒൗട്ടിങ്ങിനു പോവാം.

കീരിയും പാമ്പും പോലുള്ള അമ്മായിയമ്മയും മരുമകളും സീരിയല്‍ കഥകളില്‍ മാത്രമേയുണ്ടാകൂ. ചിലപ്പോള്‍ കാണും ആയിരത്തിൽ ഒന്ന്. എന്നാല്‍ അമ്മായിയമ്മമാരും ആദരിക്കപ്പെടേണ്ടവരല്ലേ? സ്വന്തം മാതാവിനെ പോലെ തന്നെ അമ്മായിയമ്മയെയും മരുമക്കൾ സ്നേഹിക്കേണ്ടതല്ലേ? ഇതിനുത്തരം നൽകേണ്ടത് ഓരോ മരുമക്കളുമാണ്. സ്നേഹം കൊണ്ടു മാറ്റാൻ പറ്റാത്ത രോഗമില്ല. മനസറിഞ്ഞു സ്നേഹിക്കുക. അങ്ങനെ എല്ലാ അമ്മായിയമ്മമാരെയും അമ്മമാരാക്കുക. അപ്പോള്‍ അവരും ഉയരും. എല്ലാ മരുമക്കളും സ്വന്തം മക്കളാകും. അമ്മായിയമ്മ ദിനത്തിൽ മാത്രമല്ല ഇനി അങ്ങോട്ടും ഇതു തന്നെ പിന്തുടരുക. ലോക അമ്മായിയമ്മ ദിനത്തിൽ എല്ലാ അമ്മായിയമ്മമാർക്കും ആശംസകൾ.

മരുമക്കൾക്ക് അമ്മായിയമ്മമാരെ കൈയ്യിലെടുക്കണമെന്നുണ്ടോ ഇതാ ചില പൊടിക്കൈകള്‍ ചുവടെ ചേർക്കുന്നു

ആദ്യം അമ്മായിയമ്മയും അമ്മ തന്നെയാണെന്ന് അംഗീകരിച്ചു സ്നേഹിക്കുക.

അമ്മായിയമ്മയുടെ സ്വഭാവം അതേ പോലെ അംഗീകരിക്കുക.

നമ്മുടെ ഇഷ്ടങ്ങൾ ഒരിക്കലും അവരിൽ അടിച്ചേൽപ്പിക്കാതിരിക്കുക.

അവരുടെ ഇഷ്ടങ്ങൾ മനസിലാക്കി അതിനനുസരിച്ചു പെരുമാറാൻ ശ്രമിക്കുക.

പൊരുത്തക്കേടുകൾ മനസിൽ സൂക്ഷിക്കാതെ തുറന്നു പറയുക.

തീരുമാനങ്ങളില്‍ അവരുടെ അഭിപ്രായവും പരിഗണിക്കുക.

എല്ലാം തുറന്നു പറയാവുന്ന ഒരു നല്ല സുഹൃത്താക്കി മാറ്റുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button