കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ സുപ്രധാന ഇ-മെയില്‍ സന്ദേശം പുറത്തായി. ചെയര്‍മാന്‍ രാജീവ് ചരന്ദശേഖരന്റെ നിര്‍ദ്ദേശമാണ് പുറത്തായത്. താന്‍ ഉള്ളിടത്തോളം കാലം ഏഷ്യാനെറ്റ് ന്യൂസില്‍ ഇനി ദേശസ്‌നേഹമുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്ന് പറയുന്ന നിര്‍ദേശമാണ് പുറത്തായിരിക്കുന്നത്.
രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശ പ്രകാരം ജുപ്പീറ്റര്‍ കാപ്പിറ്റല്‍ കമ്പനി സിഇഒ അമിത് ഗുപ്ത നിയമനങ്ങള്‍ക്ക് എഡിറ്റോറിയല്‍ തലവന്മാര്‍ക്ക് ഇ-മെയിലാണ് നിര്‍ദേശം നല്‍കിയത്. സന്ദേശം പുറത്തുവിട്ടതിനുപിന്നില്‍ ന്യുസ് ലോണ്‍ട്രിയാണ്. മറ്റ് ഇ-മെയിലുകളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
എന്നാല്‍, ഈ നിര്‍ദേശം സ്റ്റാഫുകള്‍ക്കിടയിലും മറ്റും പ്രശ്‌നമായതോടെ ഇത് കാര്യമാക്കേണ്ടതില്ലെന്ന് കാണിച്ച് വിശദീകരണവുമായി ജുപ്പീറ്റര്‍ കാപ്പിറ്റല്‍ കമ്പനി രംഗത്തെത്തിയിട്ടുണ്ട്. ചെയര്‍മാന്റെ രാഷ്ട്രീയ ആശയങ്ങളോട് യോജിക്കുന്നവരെയും വലതുപക്ഷ നിലപാടുള്ളവരെയും നിയമിച്ചാല്‍ മതിയെന്നാണ് ഇ-മെയിലിലുള്ളത്. കൂടാതെ ഇവര്‍ സൈന്യത്തോട് അനുകൂല സമീപനം ഉള്ളവരായിരിക്കണം.
രാജീവ് ചന്ദ്രശേഖന്റെ ഉടമസ്ഥതയിലുള്ളതാണ് ബെംഗളൂരു ആസ്ഥാനമായുള്ള ജുപ്പീറ്റര്‍ കാപ്പിറ്റല്‍ കമ്പനി. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതിയുള്ള ഏഷ്യാനെറ്റ് ന്യൂസ്, കന്നട വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസബിള്‍ എന്നിവയുടെ എഡിറ്റോറിയല്‍ മേധാവികള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ചെയര്‍മാന്റെ എല്ലാ കാഴ്ചപ്പാടുകളോടും യോജിക്കുന്നവരെ മാത്രമേ നിയമിക്കാവൂ എന്നാണ് നിര്‍ദേശത്തില്‍ നിന്ന് വ്യക്തമാകുന്നത്.
Post Your Comments