സോൾ:ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ ക്രൂരതയുടെ കണക്കുകള്‍ പുറത്തു വന്നു. കിം ജോങ് ഉൻ ഈ വർഷം ഇതുവരെ വധശിക്ഷയ്ക്ക് വിധിച്ചത് 64 പേരെ.മുന്‍വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ പേരാണ് ഈ വര്‍ഷം ഉന്നിന്റെ ക്രൂരതയ്ക്ക് ഇരയായിട്ടുള്ളത്.‘രാജ്യദ്രോഹ’ക്കുറ്റം ചുമത്തിയാണ് ഇവര്‍ക്ക് വധശിക്ഷ നല്‍കിയത്.2011 ൽ അധികാരത്തിലേറിയതുമുതൽ ഇതുവരെ നൂറിലധികം പേരുടെ വധശിക്ഷ കിം ജോങ് നടപ്പാക്കിയതായാണ് റിപ്പോർട്ട്.
ദക്ഷിണ കൊറിയൻ ചാര സംഘടനയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടുള്ളത്.സ്വന്തം അമ്മാവനായ ചാംഗ് സോംഗ് തേയിയെ 2013-ല്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയതു മുതലാണ് ഉത്തരകൊറിയയിലെ ക്രൂരമായ വധശിക്ഷകളിലേക്കും ഉന്നിലേക്കും ലോക ശ്രദ്ധ തിരിഞ്ഞത്.വിശന്നുവലഞ്ഞ 120 വേട്ട നായ്ക്കളെ നിറച്ച ഇരുമ്പു കൂട്ടിലേക്ക് അമ്മാവനായ ചാങ് സോങ് തേയിയെ നഗ്നനാക്കി വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നു.കൂടാതെ 2015 ൽ പ്രതിരോധമന്ത്രിയായിരുന്ന ഹ്യൂൻ യോങ് ചോലിനെ ഉൻ പങ്കെടുത്ത ഒരു ചടങ്ങിൽ ഉറങ്ങിപ്പോയി എന്ന കുറ്റത്തിനാണ് കൊലപ്പെടുത്തിയത്.റഷ്യന്‍ നിര്‍മ്മിത വിമാനവേധ തോക്കായ സെഡ്പിയു-4 യന്ത്രത്തോക്ക് ഉപയോഗിച്ചാണ് ഇദ്ദേഹത്തെ കൊന്നത്.പിതാവിന്റെ മരണ ശേഷം 2011-ലാണ് കിം ജോംഗ് ഉന്‍ ഉത്തരകൊറിയയുടെ അധികാരം ഏറ്റെടുക്കുന്നത്. അന്ന് മുതല്‍ ഇന്നു വരെ 134 പേരുടെ വധശിക്ഷ കിം ജോങ് ഉൻ നടപ്പാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments