Kerala

ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് മുന്‍‌തൂക്കം

തിരുവനന്തപുരം● വെള്ളിയാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്ന പതിനാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫ് പത്തും യു.ഡി.എഫ് മൂന്നും ബി.ജെ.പി ഒന്നും വാര്‍ഡുകളില്‍ വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. .

എല്‍.ഡി.എഫ് വിജയിച്ച ജില്ല, വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍. തിരുവനന്തപുരം കിഴുവിലം-അഡ്വ. ശ്രീകണ്ഠന്‍നായര്‍-1993, മരുതംകോട്-സുനിതാറാണി-88, സീമന്തപുരം-രജനി രഞ്ജിത്-311, പടിഞ്ഞാറ്റേല-സിദ്ദിഖ്.എം-137, കൊല്ലം-കയ്യാലയ്ക്കല്‍-എം. നൗഷാദ്-465, ഇടുക്കി -അമ്പതാം മൈല്‍-ബിന്‍സി റോയ്-48, തൃശ്ശൂര്‍- കൈപ്പമംഗലം- ബി.ജി. വിഷ്ണു(പപ്പന്‍)-6880, ഞമനേങ്ങാട്-സിന്ധു മനോജ്-27, പല്ലൂര്‍ ഈസ്റ്റ്- കെ. ജയരാജ്-11, വയനാട്- തിരുനെല്ലി-എം.സതീഷ്‌കുമാര്‍-2924. യു.ഡി.എഫില്‍ നിന്നും ഇടുക്കിയില്‍-കാല്‍വരിമൗണ്ട്-ബിജുമോന്‍ തോമസ്-14 കോഴിക്കോട് -അരീക്കാട്-സയ്യദ് മുഹമ്മദ് ഷമീല്‍ എസ്.വി-416, കാസര്‍ഗോഡ്- ആയിറ്റി-തഹ്‌സിറ.കെ.വി.-180. ബി.ജെ.പിയില്‍നിന്നും, പാലക്കാട്- മേപ്പറമ്പ്-ശാന്തി.വി.എ-182 വോട്ടുകള്‍ക്കും വിജയിച്ചു. തിരുവനന്തപുരം ജില്ലയിലെ സീമന്തപുരം, പടിഞ്ഞാറ്റേല, ഇടുക്കിയിലെ അമ്പതാം മൈല്‍ എന്നിവ യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുത്തു. കോഴിക്കോട് -അരീക്കാട് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫും പിടിച്ചെടുത്തു. പാലക്കാട്- മേപ്പറമ്പ് ബി.ജെ.പി നിലനിര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button