പി.ജയരാജനെ ജയില്‍ ഉപദേശകസമിതി അംഗമാക്കിയതിനെക്കുറിച്ച് വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍. ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്.
”രണ്ട് കൊലക്കേസ്സില്‍ വിചാരണ നേരിടുന്ന പി ജയരാജനെ ജയില്‍ ഉപദേശകസമിതി അംഗമാക്കിയത് കുറുക്കന്റെ കൈയില്‍ കോഴിയെ ഏല്‍പ്പിച്ചതിനു തുല്യമായി. അങ്ങേയററം അധാര്‍മികമവും അസാധാരണവുമായ നടപടിയാണിത്. ഉപാധികളോടെയാണ് കോടതി അദ്ദേഹത്തെ കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്. മാത്രമല്ല മററുള്ള ജയിലുകളില്‍ നിന്നെല്ലാം സി. പി. എം തടവുകാരെ കൂട്ടത്തോടെ കണ്ണൂര്‍ ജയിലിലേക്കു തിരിച്ചു കൊണ്ടു വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജയിലില്‍ ഇക്കൂട്ടര്‍ തടവുകാരെ ആക്രമിച്ചത് വലിയ വാര്‍ത്ത ആയിരുന്നു. കൊടും കുററവാളി നിസാമിനു ഉമ്മന്‍ ചാണ്ടി നല്‍കിയതിനേക്കാള്‍ വലിയ ആനുകൂല്യങ്ങളാണ് പിണറായി നല്‍കുന്നതെന്നും കൂട്ടിവായിക്കേണ്ടതാണ്”-എ്ന്നാണ് കെ സുരേന്ദ്രന്റെ പോസ്റ്റ്
Post Your Comments