NewsInternational

അഞ്ചു വയസുകാരി വരച്ച ചിത്രം കണ്ട് രക്ഷിതാക്കൾ ഞെട്ടി; അന്വേഷണത്തിൽ പുരോഹിതൻ നടത്തിയ പീഡന കഥകൾ പുറത്തായി

 

റിയോ: പുരോഹിതന്‍ എങ്ങനെ ലൈംഗികമായി പീഡിപ്പിച്ചു വെന്ന് ചിത്രങ്ങളിലൂടെ വരച്ചു കാട്ടി ബ്രസീലില്‍ നിന്നൊരു അഞ്ചു വയസുകാരി. കുട്ടിയുടെ ചിത്രങ്ങള്‍ കണ്ടതില്‍ തുടര്‍ന്ന് 54 കാരനായ പുരോഹിതനോട് കാര്യങ്ങളുടെ സത്യാവസ്ഥ നേരിട്ട് അന്വഷിച്ചപ്പോള്‍ എല്ലാം സമ്മതിച്ചു. ബ്രസീലിലെ മൊന്റസ് ക്ലാറോസ് എന്ന സിറ്റിയിലാണ് സംഭവം നടന്നത്.മകള്‍ വരച്ച ചിത്രങ്ങള്‍ കണ്ട അച്ചനും അമ്മയും ഇതു വരെ ആ ഷോക്കില്‍ നിന്നും വിട്ടുമാറിയിട്ടില്ല.

പുരോഹിതന്‍ കൈകാര്യം ചെയ്യുന്ന ഇംഗ്ലീഷ് ക്ലാസില്‍ പങ്കെടുക്കാന്‍ അഞ്ചു വയസുകാരി വിസമ്മതിച്ചതിനെ തുടർന്ന് കുട്ടികളുടെ സൈക്കാട്രിസ്റ്റിന്റെ അടുത്ത് എത്തിയപ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്. ഡോക്ടറുടെ ഉപദേശ പ്രകാരം കുട്ടിയുടെ മുറി പരിശോദിച്ചപ്പോഴാണ് ചിത്രങ്ങള്‍ കണ്ടെത്തിയത്.എങ്ങനെയാണ് പുരോഹിതന്‍ പെരുമാറിയത് എന്ന് കുട്ടി തന്റെ പെന്‍സില്‍ കൊണ്ട് വരച്ചിട്ടിരുന്നു. ഒരോ ചിത്രങ്ങളിലും ഓരോ മുഹുര്‍ത്തങ്ങളാണ് കുട്ടി ചിത്രീകരിച്ചത്.

ആദ്യത്തെ ചിത്രത്തില്‍ പുരോഹിതന്‍ കുട്ടിയുടെ ശരീരത്തിലേക്ക് കിടക്കാന്‍ ശ്രമിക്കുന്നു. മറ്റൊരു ചിത്രത്തില്‍ ബെഡില്‍ കിടന്ന കുട്ടിയുടെ കാലുകള്‍ ബലമായി മാറ്റുന്നതാണ് വരച്ചത്.കുട്ടിയുടെ അച്ചന്‍ പൊലീസില്‍ പരാതിപ്പെടുകയും പോലിസിന്റെ അടുത്ത് പുരോഹിതന്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. പുരോഹിതൻ അറസ്‌റ്റിലായതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button