കോട്ടയം: കുടുംബ ക്ഷേത്രത്തിന് വേണ്ടി വനം വകുപ്പില്‍ നിന്ന് മുന്‍ മന്ത്രി ഇ.പി ജയാരാജന്‍ സൗജന്യമായി തേക്ക് ആവശ്യപ്പെട്ടുവെന്ന വിവാദത്തില്‍ ജയരാജന്‍റെ വാദം ശരിവച്ച് ഇരിണാവ് ക്ഷേത്ര കമ്മറ്റിയുടെ കത്ത് പുറത്ത്.വനം മന്ത്രി കെ. രാജുവിനാണ് ക്ഷേത്രം ഭാരവാഹികള്‍ കത്ത് എഴുതിയിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ ലെറ്റര്‍ പാഡില്‍ തന്നെയാണ് കത്ത്. ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ കത്ത് താന്‍ വനം മന്ത്രിക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്ന് ജയരാജന്‍ പറഞ്ഞിരുന്നു.
ക്ഷേത്ര കമ്മറ്റിയുടെ കത്ത് പുറത്ത്. പുനരുദ്ധാരണ ജോലികള്‍ക്ക് വരുന്ന ഭാരിച്ച സാന്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ പ്രയാസമുള്ളതിനാല്‍ ആവശ്യമായ മരം സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രിക്ക് നല്‍കിയ കത്താണ് പുറത്തായത്.ക്ഷേത്രത്തിന് വേണ്ടി തേക്ക് തടി ആവശ്യപ്പെട്ട് ജയരാജന്‍ തന്‍റെ ലെറ്റര്‍ പാഡില്‍ കത്ത് നല്‍കിയെന്നായിരുന്നു മാധ്യമവാര്‍ത്ത.
ഇരിണാവ് ക്ഷേത്രം ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രമാണെന്നും വ്യക്തമായിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഇരിണാവ് ക്ഷേത്രവും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരിണാവ് ക്ഷേത്രം തന്‍റെ കുടുംബ ക്ഷേത്രമല്ലെന്നും മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണെന്നും ജയരാജന്‍ വ്യക്തമാക്കിയിരുന്നു.അദ്ദേഹത്തിന്‍റെ വാദം ശരിവയ്ക്കുന്നതാണ് പുറത്ത് വന്ന കത്ത്.
Post Your Comments