കൊച്ചി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി) പുതിയ യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു . ശ്രീലങ്കയിലേക്കുള്ള രാമായണ യാത്ര, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആസ്വദിക്കാന്‍ അവസരം നല്‍കുന്ന ദുബായ് – അബുദാബി യാത്ര, ദീപാവലിയോട് അനുബന്ധിച്ചൊരുക്കുന്ന ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ യാത്ര എന്നിവ ഉൾപ്പെടുന്നവയാണ് പുതിയ പാക്കേജുകൾ. ദീപാവലി പ്രമാണിച്ചു ഒക്ടോബര്‍ 25ന് മധുരയില്‍ നിന്നാണ് ഭാരത് ദര്‍ശന്‍ ട്രെയിന്‍ യാത്ര ആരംഭിക്കുക. ഗയ, വാരണാസി, അലഹബാദ്, ഡല്‍ഹി, മഥുര, ആഗ്ര എന്നിവടങ്ങള്‍ സന്ദര്‍ശിച്ച് നവംബര്‍ അഞ്ചിന് തിരിച്ചെത്തും.
മധുരയ്ക്ക് പുറമേ ഇറോഡ്, സേലം എന്നിവിടങ്ങളും ഉള്‍പെടുന്നു യാത്രയുടെ ടിക്കറ്റ് നിരക്ക് ₹10,035 മുതല്‍ ആരംഭിക്കും. രാമായണത്തില്‍ പ്രതിപാദിക്കുന്ന പുണ്യസ്ഥലങ്ങളാണ് ശ്രീലങ്കയിലേക്കുള്ള ഏഴ് ദിവസത്തെ യാത്രയിലുള്ളത് . ഡിസംബര്‍ മൂന്നിന് കൊച്ചി വിമാനത്തവാളത്തില്‍ നിന്നാരംഭിച്ചു ഒമ്പതിനു മടങ്ങിയെത്തുന്ന യാത്രയില്‍ ശ്രീലങ്കയിലെ മറ്റു ചരിത്രപ്രധാന സ്ഥലങ്ങൾ ഉൾപ്പെടുന്നു. പാക്കേജിന്റെ ടിക്കറ്റ് നിരക്ക് ₹47,846 മുതലാണ് ആരംഭിക്കുന്നത് . ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും,അബുദാബിയും സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന യാത്ര 2017 ജനുവരി ഒന്നിന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് 29ന് തിരിച്ചെത്തും. ടിക്കറ്റ് നിരക്ക് ₹53,530 മുതലാണുള്ളത് . യാത്രകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കും ബുക്കിംഗിനും ഫോണ്‍ : 0471 – 2329339, 0484 – 2382991 ബന്ധപ്പെടുകയോ ,www.irctctourism.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയുക .
Post Your Comments