കൊച്ചി:ഇന്ത്യയിലെ ഐ എസ് പ്രവർത്തനങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തിരുവനന്തപുരം,പാലക്കാട് സ്വദേശികളായ യുവാക്കളെ എൻ.ഐ.എ തിരയുന്നതായാണ് വിവരം.തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉള്‍ അസ്‍ലം,പാലക്കാട് കൊല്ലങ്കോട് സ്വദേശി മുഹമ്മദ് ഫയസ് അബ്ദുല്‍ സലാം എന്നിവരെയാണ് അന്വേഷണ സംഘം തിരയുന്നത്.
കണ്ണൂരിലെ കനകമലയില്‍ അറസ്റ്റിലായവറുമായി ഇവർക്ക് ബന്ധമുള്ളതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ട ടെലഗ്രാം ചാറ്റ് ഗ്രൂപ്പിലും ഇരുവരും ഉൾപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാനത്തുനിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായവരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും എന്‍ഐഎ സംശയിക്കുന്നു.ടെലഗ്രാം ഗ്രൂപ്പില്‍ ഉണ്ടായിരുന്ന പതിനഞ്ചുപേരിൽ ആറുപേരെയാണ് കനകമലയിൽ നിന്ന് എൻ.ഐ.എ അറസ്റ്റു ചെയ്തത്.തുടർന്നുള്ള അന്വേക്ഷണത്തിൽ കോഴിക്കോട് സ്വദേശി സജീർ ആണ് ഐ.എസിന്റെ ഇന്ത്യയിലെ റിക്രൂട്ട്മെന്റുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന വിവരം കഴിഞ്ഞ ദിവസം എൻ.ഐ.എ ക്ക് ലഭിച്ചിരുന്നു.കേരളത്തിലെ പ്രമുഖരായ ബി.ജെ.പി പ്രവർത്തകരെയും രണ്ട് ജഡ്ജിമാരേയും കൊല്ലാന്‍ പദ്ധതിയിട്ടതും കൊടൈക്കനാലില്‍ ഇസ്രയേലി പൗരന്മാരെ ആക്രമിക്കാൻ പദ്ധതിയിട്ടതും സജീറാണ്.സജീറുൾപ്പെടെ എൻ.ഐ.എ തെരയുന്ന മറ്റു രണ്ടുപേരും വിദേശത്താണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
Post Your Comments