ബാഗ്ദാദ്: ഐഎസിന്റെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍ക്ക് ഇറാഖി സേനയുടെ മര്‍ദ്ദനം. എട്ടുവയസ് പ്രായമുള്ള കുട്ടികളെ ചുറ്റികകൊണ്ട് സൈനികര്‍ അടിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. പിടികൂടിയ കുട്ടികളെ ഐഎസ് അനുകൂലികളെന്ന് ആരോപിച്ചാണ് സൈന്യം പീഡിപ്പിക്കുന്നത്.
ഇറാഖി സേനയുടെ കൂടെയുള്ള പോരാളികളായ പീപ്പിള്‍സ് മൊബിലൈസേഷന്‍ യൂണിറ്റ്സാണു പ്രധാനമായും വീഡിയോയിലുള്ള സൈനികര്‍. ഇറാഖി സൈനികന് കുട്ടിയുടെ തലയിലും കാലിലും അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതു തടയാന്‍ ചുറ്റുമുള്ള ആളുകള്‍ ശ്രമിക്കുന്നതും കാണാം.
കാലുകള്‍ കൂട്ടിക്കെട്ടി ചുറ്റിക കൊണ്ടും അടിക്കുന്നുണ്ട്. ഒരു കുട്ടിയുടെ തലയില്‍ കോണ്‍ക്രീറ്റ് ഇടുന്നതും കാണാം. ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. കുടുംബത്തിലെ ആരെങ്കിലും ഐഎസില്‍ ചേര്‍ന്നിട്ടുണ്ടോയെന്നും കുട്ടികളോടു സൈനികര്‍ ചോദിക്കുന്നുണ്ട്.
Post Your Comments