KeralaNewsUncategorized

തെരുവുനായകളെ പിടിക്കാനിറങ്ങിയ ബോബി ചെമ്മണ്ണൂരിന് പണികിട്ടി!

തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തിൽ ഇടപെട്ട ബോബി ചെമ്മണ്ണൂരിന്റെ ശ്രമം പാളി.ബോബി ചെമ്മണൂർ പിടികൂടിയവയെ എല്ലാം വന്ധീകരിച്ചു തെരുവില്‍ തന്നെ തിരിച്ചു വിടാന്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനോട് ആവശ്യപ്പെട്ടു. ചെമ്മണൂര്‍ തെരുവുനായ്ക്കളെ പിടികൂടി പരിപാലിക്കുന്നതു സംബന്ധിച്ച പത്രവാര്‍ത്തകളെ തുടര്‍ന്നാണ് ബോര്‍ഡിന്റെ ഇടപെടല്‍.

തെരുവ് നായ്ക്കളെ പിടിക്കുന്നതിനായി ചെമ്മണ്ണൂര്‍ തെരുവിലിറങ്ങുന്നു എന്നതായിരുന്നു മാധ്യമങ്ങളിൽ വന്ന വാര്‍ത്തകള്‍. നായ്ക്കളെ പിടിക്കാനുള്ള അനുവാദത്തിനായി കോഴിക്കോട് ജില്ലാ കല്ക്ടര്‍ക്ക് അപേക്ഷയും നൽകിയിരുന്നു. ജനങ്ങള്‍ക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന തെരുവ് നായ്ക്കളെ പിടിച്ച്‌ സമൂഹത്തെ രക്ഷിക്കുക എന്നത് ഏതൊരു പൗരന്റെയും കടമയാണെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
മാധ്യമങ്ങളിൽ വന്ന വാർത്തകളാണ് ഇത്തരമൊരു പ്രവർത്തനത്തിനു തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ബോബി പിടിച്ചെടുത്ത എല്ലാ നായ്ക്കളെയും തെരുവിലേക്ക് വിടണമെന്നും ഈ കാര്യങ്ങൾ ഉറപ്പുവരുത്തേണ്ട ചുമതല കളക്ടര്‍ക്കാണെന്നും ബോര്‍ഡ് അംഗം എം.എന്‍. ജയചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ എ.ബി.സി (ഡോഗ്സ്) റൂള്‍സ് 2001 പ്രകാരവും സുപ്രീംകോടതിയുടെ 2015 നവംബര്‍ 18-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലും ജില്ലാ കളക്ടര്‍ നടപടിയെടുക്കണമെന്നാണ് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരുവുനായ നിയന്ത്രണത്തിന്റെ ആസൂത്രണവും പരിപാലനവും ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്നും ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കേണ്ടത് കോര്‍പറേഷനാണെന്നും ബോര്‍ഡ് അംഗം ജയചന്ദ്രന്റെ കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button