KeralaNews

അനധികൃത സ്വത്ത് സമ്പാദനം: വിഎസിനും മകന്‍ അരുണ്‍കുമാറിനും താത്കാലിക ആശ്വാസം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാറിനെതിരെയുള്ള ഒരു കേസ് വിജിലൻസ് അവസാനിപ്പിച്ചു.യുഡിഎഫ് സർക്കാരിന്റെകാലത്ത് അരുൺകുമാറിനെതിരെ ആരംഭിച്ച 11 അന്വേഷണങ്ങളിലൊന്നായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിന്റെ അന്വേഷണമാണ് ആരോപണത്തിൽ വാസ്തവമില്ലെന്ന് വിലയിരുത്തി വിജിലൻസ് അവസാനിപ്പിച്ചിരിക്കുന്നത്.

വിഎസ് മുഖ്യമന്ത്രിയായിരിക്കെ അരുൺ അടിക്കടി നടത്തിയ വിദേശയാത്രകളായിരുന്നു അന്വേഷണത്തിന്റെ അടിസ്ഥാനം. എന്നാൽ അതെല്ലാം സുഹൃത്തുക്കൾ സ്പോൺസർ ചെയ്തതതാണെന്നും ആ യാത്രകളിൽ തനിക്കു കാര്യമായ ചെലവുണ്ടായില്ലെന്നുമുള്ള അരുണിന്റെ വിശദീകരണത്തിൻമേലാണ് കേസ് അവസാനിപ്പിച്ചിരിക്കുന്നത്.വിദേശയാത്രകൾ സുഹൃത്തുക്കൾ സ്പോൺസർ ചെയ്തവ ആയതിനാൽ തന്റെ പക്കൽ നിന്നു പണം ചെലവിടേണ്ടിവന്നിട്ടില്ലെന്ന് അരുൺ വിജിലൻസിന് മൊഴി നൽകിയിരുന്നു.വരവുണ്ടെങ്കിലല്ലേ ചെലവുണ്ടാകൂ എന്ന അരുണിന്റെ ചോദ്യത്തിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയ വിജിലൻസ് അന്വേക്ഷണം അവസാനിപ്പിക്കുകയായിരുന്നു .

എന്നാൽ അരുണിനെതിരെ ഐഎച്ച്ആർഡിയിൽ ജോലി ചെയ്തുവരുമ്പോൾ പിഎച്ച്ഡി റജിസ്ട്രേഷനു വേണ്ടി വ്യാജരേഖ ചമച്ചു,കെ.പി.പി.നമ്പ്യാരോടു കണ്ണൂർ പവർ പ്രോജക്ടിന്റെ മൊത്തം തുകയായ 1500 കോടി രൂപയുടെ അഞ്ചു ശതമാനം ആവശ്യപ്പെട്ടു,യർഫെഡ് മാനേജിങ് ഡയറക്ടറായിരിക്കെ ഗുരുതര ക്രമക്കേട് നടത്തി തുടങ്ങിയ പരാതികൾ ഇപ്പോൾ വിജിലൻസ് അന്വേഷിച്ചു വരികയാണ്.

shortlink

Post Your Comments


Back to top button