NewsIndia

കണ്ടെയ്നറില്‍ ബംഗ്ലാദേശ് സ്വദേശിയെ അടച്ചുപൂട്ടിയ നിലയില്‍ കണ്ടെത്തി

വിശാഖപട്ടണം: ബംഗ്ലാദേശില്‍നിന്ന് വിശാഖപട്ടണം തുറമുഖത്ത് എത്തിയ കണ്ടെയ്നറില്‍ ബംഗ്ലാ സ്വദേശിയെ അടച്ചുപൂട്ടിയ നിലയില്‍ കണ്ടെത്തി. മുന്‍ഷിഗഞ്ച് സ്വദേശിയായ മുഹമ്മദ് ആര്‍.ഹുസൈന്‍ എന്ന യുവാവിനെയാണ് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബംഗ്ലാദേശില്‍നിന്നു പുറപ്പെട്ട കണ്ടെയ്നര്‍ 12 ദിവസത്തിനുശേഷമാണ് തുറമുഖത്തെത്തുന്നത്. ഇത്രയും ദിവസം ഇയാള്‍ക്ക് ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നില്ല.

ഒഴിഞ്ഞ കണ്ടെയ്നറില്‍ കയറിക്കിടന്ന് ഉറങ്ങിയതാവാം ഉള്ളില്‍ കുടുങ്ങിപ്പോകാന്‍ കാരണമെന്നു സംശയിക്കുന്നു.ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് പോലീസിന്റെ കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിനുശേഷം പ്രശ്നക്കാരനല്ലെന്നു കണ്ടെത്തിയാല്‍ ഇയാളെ ബംഗ്ലാദേശിലേക്കു തിരികെ അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ കുറച്ചുദിവസം മുമ്പാണ് ചിറ്റഗോംഗില്‍നിന്നു ധാക്കയിലെത്തിയത്. വിശാഖപട്ടണം ആസ്ഥാനമാക്കിയ കമ്പനിയുടെ പേരിലാണ് കണ്ടെയ്നര്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button