നെവാഡ:ട്രംപിനെതിരെ ആഞ്ഞടിച്ച് ഹിലറി ക്ലിന്റൻ. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കളിപ്പാവയാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന്.യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടാൻ റഷ്യ ശ്രമിക്കുന്നുവെന്ന രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് ട്രംപ് വിസമ്മതിച്ചിരിന്നു.ഇതിനെതിരെയാണ് ട്രംപിനെതിരെ ഹിലരി കടുത്ത ആരോപണമുന്നയിച്ചിരിക്കുന്നത്.യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അവസാന സ്ഥാനാര്‍ഥി സംവാദത്തിലാണ് ഇരുവരുടെയും ആരോപണപ്രത്യാരോപണങ്ങള്‍ അരങ്ങേറിയത്.
പുടിനോടാണ് ട്രംപിനു പ്രിയമെന്നും സ്ത്രീകളോടു മോശമായി പെരുമാറുന്ന ട്രംപ് പ്രസിഡന്റ് പദവിക്കു യോഗ്യനല്ലെന്നും ഹിലറി പറഞ്ഞു.അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തകരുമെന്നുമാണ് ട്രംപിന്റെ നിലപാട്. യുഎസിന്റെ സാമ്പത്തിക സ്ഥിതി, സുപ്രീം കോടതി, വിദേശകാര്യം തുടങ്ങിയ വിഷയങ്ങളും സംവാദത്തില്‍ ചര്‍ച്ചയായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പു വിധി അംഗീകരിക്കുമോ എന്ന ചോദ്യത്തിനു അതു സമയമാകുമ്പോൾ വ്യക്തമാക്കാമെന്നുമായിരിന്നു ട്രംപിന്റെ നിലപാട്.എന്നാല്‍ 240 വര്‍ഷത്തെ പാരമ്പര്യമുള്ള ജനാധിപത്യത്തെ കുറച്ചുകാണിക്കുന്ന നിലപാടാണു ട്രംപിന്റേതെന്ന് ഹിലറി ആരോപിക്കുകയുണ്ടായി.തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ന് നടന്ന സംവാദങ്ങൾ ട്രംപിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് നിഗമനം
Post Your Comments