കൊച്ചി:വ്യാപാര തലസ്ഥാനമായ കൊച്ചിയിലെ നികുതിപിരിവ് ഊര്‍ജിതമാക്കാനൊരുങ്ങി ധനമന്ത്രി തോമസ് ഐസക്.നികുതി വരുമാനത്തിലെ വളർച്ചയിൽ കുറവുവന്നതാണ് കടുത്ത നടപടിക്ക് ധനവകുപ്പിനെ പ്രേരിപ്പിച്ചത്.ഇതിന്റെ ഭാഗമായി ഓപ്പറേഷന് എറണാകുളം എന്ന പേരില്‍ പരിപാടി നടപ്പാക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.
നികുതി ചോരുന്ന വഴികള്‍ കണ്ടെത്തി പ്രതിവിധി കണ്ടെത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.എന്നാല്‍ കടകള്‍ കയറിയുള്ള പരിശോധനയല്ല നടപ്പാക്കാന്‍ പോകുന്നതെന്നുംമറിച്ച് എല്ലാ പ്രധാന വ്യാപാരികളുടെയും നികുതി രേഖകള്‍ പരിശോധിക്കുകയും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അക്കൗണ്ടുകളും റിട്ടേണുകളും പരിശോധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.സങ്കീര്‍ണ്ണമായ നികുതി കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ അഡ്വക്കറ്റ് ജനറല്‍ വഴി ഇടപെടും. നികുതി അസിസ്റ്റന്റിനെതിരെയുള്ള അപ്പീലുകള്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ അപ്പീല്‍ അതോറിറ്റികളുടെ തസ്തിക സൃഷ്ടിക്കും. കൂടാതെ സെര്‍വറും സോഫ്റ്റവെയറുകളുമടക്കം മാറ്റിക്കൊണ്ട് ടാക്സ് ഇന്‍ഫോ സിസ്റ്റം നൽകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
നികുതി ചോരുന്ന പാലാക്കാട്ടെ ചെക്ക്പോസ്റ്റുകളെ അഴിമതി രഹിതമാക്കുകയാണ് മറ്റൊരു ദൗത്യം. ഓപ്പറേഷന് പാലക്കാട് എന്ന പേരിലായിരിക്കും ഈ ദൗത്യം നടപ്പാക്കുകയെന്നും തോമസ് ഐസക്ക് പറയുകയുണ്ടായി.
Post Your Comments