മുംബൈ: നവനിര്‍മ്മാണ്‍ സേനയെ വെല്ലുവിളിച്ച് മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കരണ്‍ ജോഹര്‍ ചിത്രമായ യെ ദില്‍ ഹെ മുഷ്‌ക്കിലിന്റെ പ്രദര്‍ശനം തടയുമെന്ന് ഭീക്ഷണിമുഴക്കിയ എംഎന്‍എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കട്ജു പ്രതികരിച്ചത്. എംഎന്‍എസ് പ്രവര്‍ത്തകര്‍ ഗുണ്ടകളാണ്. സിനിമാ താരങ്ങളെ ഭീക്ഷണിപ്പെടുത്തുന്നത് അവസാനിപ്പിച്ച് തന്നോട് പൊരുതാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോയെന്നാണ് കട്ജുവിന്റെ ചോദ്യം.
നിങ്ങള്‍ ഉപ്പുവെള്ളം കുടിച്ച് വളര്‍ന്ന ഗുണ്ടകളാണെങ്കില്‍ ഞാന്‍ ത്രിവേണിസംഗമ ജലം കുടിച്ചുവളര്‍ന്ന അലഹബാദി ഗുണ്ടയാണ്. അതുകൊണ്ട് നിസ്സഹായരായ കലാകാരന്‍മാരെ ഭീക്ഷണിപ്പെടുത്തുന്നതിന് പകരം തന്നോട് ഗുസ്തിക്ക് വരൂ, ആരാണ് വലിയ ഗുണ്ട എന്ന് ലോകം കാണട്ടെയെന്നും കട്ജു ട്വീറ്റ് ചെയ്തു.
പാകിസ്ഥാന്‍ നടനായ ഫവാദ് ഖാന്‍ അഭിനയിക്കുന്ന ചിത്രമായതിനാലാണ് നവനിര്‍മ്മാണ്‍ സേന യെ ദില്‍ ഹെ മുഷ്‌കിലിന്റെ പ്രദര്‍ശനം തടയുമെന്ന് ഭീക്ഷണി മുഴക്കിയത്.
Post Your Comments