തിരുവനന്തപുരം:വൈദ്യുതി തടസ്സം നേരിടുകയാണെങ്കിൽ വിവരങ്ങൾ ഇനി ഇമെയിലിലൂടെയും വാട്ട്സാപ്പിലൂടെയും അറിയാൻ സാധിക്കും.വൈദ്യുതി തടസ്സം എപ്പോൾ ഉണ്ടാകുമെന്നും വൈദ്യുതി പുനഃസ്ഥാപിക്കുന്നത് എപ്പോഴെന്നും ഉപയോക്താക്കളെ എസ്എംഎസിലൂടെയും ഇമെയിലിലൂടെയും അറിയിക്കുന്ന സംവിധാനമാണ് വരാൻ പോകുന്നത്.വൈദ്യുതി ബിൽ തുകയും പണമടയ്ക്കേണ്ട തീയതിയും ഉപയോക്താവിനെ അറിയിക്കുന്ന സംവിധാനവും ഇതോടൊപ്പം ഉണ്ടായിരിക്കും.
പണമടയ്ക്കേണ്ട തീയതിയുടെ തലേന്ന് ഉപയോക്താവി വിവരങ്ങൾ ലഭിക്കുന്നതാണ്. ഇതിനായി ഉപയോക്താവിന്റെ മൊബൈൽ ഫോൺ നമ്പരും ഇമെയിൽ വിലാസവും റജിസ്റ്റർ ചെയ്യണം.പരാതികൾ വാട്സാപ് വഴി നൽകാനുള്ള സംവിധാനവും ഇതോടൊപ്പം നിലവിൽ വരും.94960 18367 ഈ നമ്പർ വഴി പരാതികൾ ഉപയോക്താവിന് നൽകാൻ കഴിയും.കൺസ്യൂമർ നമ്പരും സെക്‌ഷന്റെ പേരും പരാതിയുമാണു വാട്സാപ്പിൽ നൽകേണ്ടത്.ഈ മാസം 25നു വൈദ്യുതി ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ ഉപയോക്താക്കൾക്ക് ഈ സേവനങ്ങൾ ലഭ്യമായി തുടങ്ങുന്നതാണ്.
Post Your Comments