
ന്യൂഡല്‍ഹി● നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം ഭീകരക്യംപുകള്‍ക്ക് നേരെ നേരത്തെയും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍. പാര്‍ലമെന്ററി സമിതി മുമ്പാകെയാണ് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മിന്നലാക്രമണം മുമ്പും നടത്തിയിട്ടുണ്ടോ എന്ന എം.പി.മാരുടെ ചോദ്യത്തിന് മറുപടിയയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം സൈന്യത്തിന് മാത്രമേ അറിയൂ. മുന്‍പും ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും അത് തുറന്നുപറയുകയും ചെയ്യുന്നത്.
നേരത്തെ മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ നിലപാടിന് വിരുദ്ധമാണ് വിദേശകാര്യ സെക്രട്ടറി പാര്‍ലമെന്ററി സമിതി മുമ്പാകെ എടുത്ത നിലപാട്.
പാകിസ്ഥാനുമായുള്ള ഭാവി ചര്‍ച്ചകള്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. രണ്ടരമണിക്കൂര്‍ നീണ്ട അവതരണത്തില്‍ വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് മിന്നല്‍ ആക്രമണങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ എം.പി.മാരെ ധരിപ്പിച്ചു. മസൂദ് അസ്ഹറിന് ചൈന നല്‍കുന്ന പിന്തുണയും ചര്‍ച്ചയായി. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ചെയമാനായ സമിതിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും അംഗമാണ്. കഴിഞ്ഞദിവസത്തെ യോഗത്തില്‍ രാഹുലും പങ്കെടുത്തെങ്കിലും മിന്നാലാക്രമണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഒന്നും തന്നെ ചോദിച്ചില്ല.
Post Your Comments