ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ റിന്യൂവബിള്‍ എനര്‍ജ്ജി മേഖലയില്‍ 21,000 കോടി രൂപയുടെ (3.1 ബില്യണ്‍ ഡോളര്‍) വമ്പൻ പദ്ധതിയുമായി രംഗത്ത്. പ്രധാന്‍മന്ത്രി യോജന ഫോര്‍ ഓഗ്‌മെന്റിംഗ് സോളാര്‍ മാനുഫാക്ച്വറിംഗ് എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി കൈകോർത്ത് നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതുവഴി സോളാര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതിവിപണി തുറക്കാനും ലക്ഷ്യമിടുന്നു.
45 ജിഗാവാട്ട്‌സ് ആണ് നിലവിലെ ഊര്‍ജ്ജോത്പാദനം. ഇത് 2022-ഓടെ 175 ജിഗാവാട്ട്‌സ് ആയി ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഇതുവഴി ആഗോളവിപണിയില്‍ അയല്‍രാജ്യമായ ചൈനയോട് കിടപിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. സോളാര്‍ ഉല്‍പ്പന്ന വിപണിയില്‍ ചൈന കയ്യടക്കിയിരിക്കുന്ന സ്ഥാനത്തേയ്ക്കാണ് ഇന്ത്യ മത്സരത്തിനു തയ്യാറെടുക്കുന്നത്. ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതു വഴി ഇന്ത്യയിലും വന്‍ വിപണി കണ്ടെത്തിയിരിക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യത കുറയും. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിൽ ലഭ്യമാകുന്ന സാഹചര്യവും ഇതുവഴി ഉണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍.
ഇതുവരെ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഒരു മാസത്തിനകം ഇതു സംബന്ധിച്ച പ്രോജക്ട് റിപ്പോര്‍ട്ട് കാബിനറ്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
Post Your Comments