ഇറാഖി പട്ടണമായ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയെ പരാജയപ്പെടുത്താനുള്ള യുദ്ധത്തില്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഇറാഖിസേനയുടെ വിവരങ്ങള്‍ ആരാഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഇറാഖി, ടര്‍ക്കിഷ് നേതാക്കന്മാരുമായി ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തി. ക്രെംലിന് അറിയിച്ചതാണ് ഇക്കാര്യം.
“ഇറാഖി സേനയ്ക്കും സഖ്യകക്ഷികള്‍ക്കും അവരുടെ ഉദ്യമത്തില്‍ സമ്പൂര്‍ണ്ണ വിജയാശംസകള്‍” പുടിന് നേര്‍ന്നതായി ക്രെംലിന് പ്രസ്താവനയില്‍ അറിയിച്ചു. ടര്‍ക്കിഷ് പ്രസിഡന്റ് റെസിപ് തയ്യിപ് എര്ദൊഗാന്, ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദി എന്നിവരുമായാണ് പുടിന് മൊസൂളിലെ മുന്നേറ്റത്തെപ്പറ്റി ചര്‍ച്ച നടത്തിയത്.
സിറിയന്‍ പട്ടണമായ ആലപ്പോയില്‍ ഐഎസിനേയും മറ്റ് വിമതസംഘങ്ങളേയും ഒതുക്കാന്‍ റഷ്യ സ്വീകരിച്ച നടപടികളെപ്പറ്റിയും പുടിന് ഇറാഖി പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെ തിങ്കളാഴ്ചയാണ് ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐഎസ് ശക്തികേന്ദ്രമായ മൊസൂളിനെ വീഴ്ത്താനുള്ള അവസാനമുന്നേറ്റം ഇറാഖിസേന ആരംഭിച്ചത്.
Post Your Comments