KeralaNews

ഇനി കൊല്ലില്ലെന്ന് ബന്ധപ്പെട്ടവർ തീരുമാനിക്കണം:മുഖ്യമന്ത്രി

തിരുവനന്തപുരം:കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ചർച്ചയ്ക്കു തയ്യാറാണെന്നും ചർച്ചയ്ക്കു മുൻപ് ഇനി കൊല്ലില്ലെന്ന് ബന്ധപ്പെട്ടവർ തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ജനങ്ങൾ ഭയാശങ്കയിലാണെന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായത്തോടു യോജിപ്പില്ലെന്നും ആർഎസ്എസിന്റെ ബോധപൂർവമായ ഇടപെടലാണു സംഘർഷങ്ങൾക്കു പിന്നിലെന്നും മുഖ്യമന്ത്രി ആരോപിക്കുകയുണ്ടായി.

അഞ്ചുവർഷക്കാലത്തെ കൊലപാതകങ്ങളുടെ കണക്കെടുത്താൽ എണ്ണത്തിൽ കണ്ണൂരിന് ആറാം സ്ഥാനം മാത്രമാണ്.ഒന്നാമത് തിരുവനന്തപുരമാണ്.മറ്റെവിടെയും നടക്കാത്തതു കണ്ണൂരിൽ നടക്കുന്നുവെന്നാണു പ്രചാരണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.എന്നാൽ എൽഡിഎഫ് അധികാരത്തിലേറിയശേഷം ഏഴു രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നെന്ന് കെ.സി.ജോസഫ് അഭിപ്രായപ്പെട്ടു.ആർഎസ്എസിന്റെ രാഷ്ട്രീയ അജൻഡയ്ക്കു സിപിഎം വഴിയൊരുക്കുന്നുവെന്നും അദ്ദേഹം വിമർശനമുന്നയിക്കുകയുണ്ടായി.അതിനിടെ, കെ.സി.ജോസഫിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷാംഗംങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയും തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button