ന്യൂയോര്‍ക്ക്: ട്രംപിനെതിരെ അമേരിക്കന്‍ പ്രസിഡന്റും ഹിലരിയുടെ പാര്‍ട്ടിക്കാരനുമായ ബരാക് ഒബാമ രംഗത്ത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തിരിമറി നടത്താന്‍ ഹിലരി ക്ലിന്റന്‍ ശ്രമിക്കുന്നുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന് മറുപടിയുമായിയാണ് ബരാക് ഒബാമ രംഗത്ത് വന്നത്. മറ്റുള്ളവരെ കുറ്റം പറയുന്നത് നിര്‍ത്തി വോട്ട് നേടുന്നതില്‍ ശ്രദ്ധിക്കാന്‍ ഒബാമ ട്രംപിനെ ഉപദേശിച്ചു. കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനെ പുകഴ്ത്തിയുള്ള ട്രംപിന്റെ പരാമര്‍ശത്തിലും ഒബാമ നീരസം പ്രകടിപ്പിച്ചു.
ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും കൊണ്ടും കൊടുത്തും വൈറ്റ് ഹൗസ് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഏറ്റവും ഒടുവിലായി ട്രംപിന്റെ പ്രസ്താവന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളവരില്‍ ഏറ്റവും വലിയ അഴിമതിക്കാരിയാണ് ഹിലരിയെന്നാണ്.
അതുപോലെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ക്രിമിനല്‍ സംഘത്തെ നിയോഗിച്ചെന്നും മാധ്യമങ്ങളെ ഉപയോഗിച്ച് വോട്ടര്‍മാരുടെ മനസ്സ് മാറ്റാണ് ഹിലരിയുടെ ശ്രമമെന്നും ട്രംപ് ആരോപിച്ചു. ഈ ഗുരുതര ആരോപണങ്ങളില്‍ ഇതുവരെ ഹിലരി പ്രതികരിച്ചിട്ടില്ല.
Post Your Comments